വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ചരിത്രറെക്കോഡ്. 22ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ഒമ്പത് റൺസ് കൂടി സ്വന്തമാക്കിയാൽ ഒരു വർഷം ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിൽ നിന്നായി ഏറ്റവുമധികം റൺസ് നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന റെക്കോഡാവും രോഹിത്തിന്റെ പേരിലാവുക.
22 വർഷം മുൻപ് ശ്രീലങ്കയുടെ സനത് ജയസൂര്യ സ്വന്തമാക്കിയ റെക്കോഡാവും രൊഹിത്തിന്റെ പേരിലാകുക. ഈ വർഷം ഇന്ത്യയുടെ അവസാന മത്സരമാണ് 22ന് നടക്കുന്നത്. അതുകൊണ്ട് തന്നെ മത്സരത്തിൽ ഒമ്പത് റൺസ് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ റെക്കോഡ് ജയസൂര്യയുടെ പേരിൽ തുടരും. 1997ലാണ് ജയസൂര്യ ഓപ്പണറായി 2387 റൺസ് നേടിയത്. രോഹിത് ഈ വർഷം ഇതുവരെ 2379 റൺസ് അടിച്ചെടുത്തിട്ടുണ്ട്. വിൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും 159 റൺസോടെ മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്