Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിനെ എടുക്കാത്തതിലാണോ നിങ്ങള്‍ക്ക് വിഷമം? റിയാന്‍ പരാഗ് അവസരം അര്‍ഹിക്കുന്നില്ലേ?

സഞ്ജുവിനെ എടുക്കാത്തതിലാണോ നിങ്ങള്‍ക്ക് വിഷമം? റിയാന്‍ പരാഗ് അവസരം അര്‍ഹിക്കുന്നില്ലേ?
, ചൊവ്വ, 21 നവം‌ബര്‍ 2023 (10:44 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിക്കാതിരുന്നത് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും ബിസിസിഐ സഞ്ജുവിനെ തഴഞ്ഞിരുന്നു. ലോകകപ്പ് കളിച്ച താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു ഉറപ്പായും കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം ഇത്തവണയും പുറത്ത്. 
 
അതേസമയം സഞ്ജുവിനെ പോലെ തന്നെ ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കാത്തതില്‍ വിഷമിക്കുന്ന മറ്റൊരു താരമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിച്ചിട്ടും റിയാന്‍ പരാഗിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിച്ചിട്ടില്ല. സയദ് മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് റിയാന്‍ പരാഗ്. പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 85 ശരാശരിയില്‍ 510 റണ്‍സ് അടിച്ചുകൂട്ടി. 182.80 ആണ് സ്‌ട്രൈക്ക് റേറ്റ്. 40 സിക്‌സും 29 ഫോറുകളും അടക്കം പരാഗിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 69 ബൗണ്ടറികള്‍. ഏഴ് അര്‍ധ സെഞ്ചുറികളാണ് താരം മുഷ്താഖ് അലി ട്രോഫിയില്‍ അടിച്ചുകൂട്ടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Indian Squad for T20 Series against Australia: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാര്‍ നയിക്കും, സഞ്ജുവിന് ഇടമില്ല !