Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒരു നല്ല വിക്കറ്റ് കീപ്പർക്ക് വേണ്ടത് ആ മൂന്ന് ഗുണങ്ങൾ :റിഷഭ് പന്ത് പറയുന്നു

ഒരു നല്ല വിക്കറ്റ് കീപ്പർക്ക് വേണ്ടത് ആ മൂന്ന് ഗുണങ്ങൾ :റിഷഭ് പന്ത് പറയുന്നു
, വ്യാഴം, 9 ജൂണ്‍ 2022 (14:33 IST)
മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ കുപ്പായത്തിൽ നിന്നും വിരമിച്ചതോടെ ധോണിയുടെ പകരക്കാരൻ എന്ന നിലയിൽ ഇന്ത്യൻ ടീം പരിഗണിക്കുന്ന കളിക്കാരനാണ് വിക്കറ്റ് കീപ്പർ ബാറ്സ്മാനായ റിഷഭ് പന്ത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ നിന്നും മുന്നേറി ഇന്ത്യയുടെ ഭാവിനായകനാണ് പന്തെന്ന് കരുതുന്നവരും കുറവല്ല.
 
24 വയസ് പ്രായമുള്ളപ്പോൾ തന്നെ ഇന്ത്യയുടെ 3 ഫോര്മാറ്റിലും സ്ഥാനം ഉറപ്പിച്ച പന്ത് ഇതാ ഒരു വിക്കറ്റ് കീപ്പറാകാൻ എന്തെല്ലാം ഗുണങ്ങളാണ് ആവശ്യമുള്ളതെന്ന് വിശദീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ഒരു വിക്കറ്റ് കേപ്പർ ഇപ്പോഴും ചടുലതയോടെ പ്രവർത്തിക്കാനാകുന്ന ആളാകണം. കാരണം ഒരു കീപ്പറിന് പല സാഹചര്യങ്ങളെ നേരിടേണ്ടി വരും. അതിനാൽ ചടുലമായ വേഗത്തിൽ പ്രവർത്തിക്കേണ്ടി വരും.
 
രണ്ടാമതായി പന്തിന്റെ മുകളിൽ അവസാന നിമിഷം വരെ ഒരു കീപ്പർ ശ്രദ്ധ പുലർത്തണം. മൂന്നാമതായി ഒരു കീപ്പർക്ക് സ്വന്തം മികവ് മെച്ചപ്പെടുത്താൻ അച്ചടക്കത്തോടെ കത്തിനാദ്ധ്വാനം ചെയ്യാനുള്ള താത്പര്യം വേണം. പന്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓസ്‌ട്രേലിയയില്‍ സഞ്ജു വേണം, ആ കഴിവ് ഏറ്റവും കൂടുതല്‍ ഉള്ളത് സഞ്ജുവിന് തന്നെ'; പുകഴ്ത്തി രവി ശാസ്ത്രി