Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്‍ക്കത്തയില്‍ 'ചഹല്‍' ചുഴലിക്കാറ്റ്; രാജസ്ഥാന് ജയിക്കാന്‍ വെറും 150 റണ്‍സ് !

കൊല്‍ക്കത്തയില്‍ 'ചഹല്‍' ചുഴലിക്കാറ്റ്; രാജസ്ഥാന് ജയിക്കാന്‍ വെറും 150 റണ്‍സ് !
, വ്യാഴം, 11 മെയ് 2023 (21:26 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ വേണ്ടത് വെറും 150 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. യുസ്വേന്ദ്ര ചഹലിന്റെ സ്പിന്‍ മാജിക്കിന് മുന്നില്‍ കൊല്‍ക്കത്ത തകര്‍ന്നുവീഴുകയായിരുന്നു. ചഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും സന്ദീപ് ശര്‍മ, കെ.എം.ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 
 
കൊല്‍ക്കത്തയ്ക്ക് വേണ്ടി വെങ്കടേഷ് അയ്യര്‍ 42 പന്തില്‍ 57 റണ്‍സ് നേടി ടോപ് സ്‌കോററായി. നിതീഷ് റാണ 17 പന്തില്‍ 22 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ ജയം അനിവാര്യമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലേലത്തിൽ വന്നാൽ അവന് വേണ്ടി ടീമുകൾ കോടികൾ മുടക്കും, യുവതാരത്തെ പ്രശംസിച്ച് ദീപ് ദാസ് ഗുപ്ത