Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാംഖഡെ കുരുതിക്കളമായി, റെക്കോർഡുകൾ വാരിക്കൂട്ടി പഞ്ചാബ് കിംഗ്സ്

വാംഖഡെ കുരുതിക്കളമായി, റെക്കോർഡുകൾ വാരിക്കൂട്ടി പഞ്ചാബ് കിംഗ്സ്
, ഞായര്‍, 23 ഏപ്രില്‍ 2023 (09:57 IST)
ഐപിഎൽ പതിനാറാം സീസണിൽ മുംബൈ ഇന്ത്യൻസിനെ അടിച്ചൊതുക്കി റെക്കോർഡുകൾ വാരിക്കൂട്ടി പഞ്ചാബ് കിംഗ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റിന് 214 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന 6 ഓവറുകളിൽ നേടിയ റൺസാണ് പഞ്ചാബിനെ വമ്പൻ സ്കോറിലെത്തിച്ചത്.
 
മത്സരത്തിൽ അഞ്ചാം വിക്കറ്റിലെ സാം കരൻ- ഹർപ്രീത് സിംഗ് ഭാട്ടിയ കൂട്ടുക്കെട്ടായിരുന്നു മത്സരത്തിൽ മാറ്റം വരുത്തിയത്. അർജുൻ ടെൻഡുൽക്കർ,കാമറൂൺ ഗ്രീൻ,ജോഫ്ര ആർച്ചർ,ജേസൻ ബെഹ്റൻഡോർഫ് എന്നിവരടങ്ങിയ പേസ് നിരയ്ക്കെതിരെ തകർപ്പൻ പ്രകടനമാണ് സാം കരൻ- ഹർപ്രീത് സിംഗ് ഭാട്ടിയ കൂട്ടുക്കെട്ട് നടത്തിയത്. പഞ്ചാബ് കിംഗ്സിൻ്റെ ഉയർന്ന രണ്ടാമത്തെ അഞ്ചാം വിക്കറ്റ്(92 റൺസ്) കൂട്ടുക്കെട്ടെന്ന നേട്ടവും ഇവർ സ്വന്തമാക്കി.
 
അതേസമയം അവസാന ആറോവറിൽ 109 റൺസാണ് മുംബൈക്കെതിരെ പഞ്ചാബ് അടിച്ചെടുത്തത്. ഇതോടെ ഐപിഎല്ലിൽ അവസാന ആറോവറിൽ ഒരു ടീം നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോറെന്ന നേട്ടം പഞ്ചാബ് സ്വന്തമാക്കി. 20016ൽ ഗുജറാത്ത് ലയൺസിനെതിരെ ആർസിബി നേടിയ 126 റൺസാണ് നിലവിലെ റെക്കോർഡ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൻ ഒരു സാധു, ഒരു ഫിഫ്റ്റി അടിച്ചോട്ടെ എന്നേ ഏത് ടീമും കരുതു