ടെസ്റ്റ് ക്രിക്കറ്റിലെ സുപ്രധാന നേട്ടത്തിനരികെ ഇന്ത്യൻ ടീമിലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാര. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ 45 റൺസെടുത്താൽ പൂജാരയ്ക്ക് നേട്ടം സ്വന്തമാക്കാം.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സ്രങ്ങളിൽ 1,000 റൺസ് തികയ്‌ക്കുന്ന നാലാമത്തെ മാത്രം താരമെന്ന അപൂർവ നേട്ടാമാണ് പുജാരയെ കാത്തിരിക്കുന്നത്. ഇന്ത്യൻ ഇതിഹാസതാരങ്ങളായ ഗുണ്ടപ്പ വിശ്വനാഥ്,സുനിൽ ഗവാസ്‌കർ,വിരാട് കോലി എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് കളിക്കാർ.
നിലവിൽ 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 955 റൺസാണ് പുജാര സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റിലെ തന്റെ ഉയർന്ന സ്കോറായ 206 റൺസ് പുജാര സ്വന്തമാക്കിയതും ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു. 2012ലായിരുന്നു താരത്തിന്റെ ഇരട്ടസെഞ്ചുറി നേട്ടം. 22 ടെസ്റ്റുകളിൽ നിന്നും 1331 റൺസ് നേടിയ സുനിൽ ഗവാസ്‌കറാണ് ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ഇന്ത്യൻ താരം.