Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജസ്ഥാന് മുന്നിലുള്ളത് അഞ്ച് കളികൾ, പ്ലേ ഓഫിലെത്താൻ വിയർക്കേണ്ടി വരും

രാജസ്ഥാന് മുന്നിലുള്ളത് അഞ്ച് കളികൾ, പ്ലേ ഓഫിലെത്താൻ വിയർക്കേണ്ടി വരും
, തിങ്കള്‍, 1 മെയ് 2023 (17:28 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ തോൽവി ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ റോയൽസിന് പ്ലേഓഫിലെത്താൻ ഇനിയുള്ള അഞ്ച് മത്സരങ്ങളും നിർണായകമാകും. 9 മത്സരങ്ങളിൽ നിന്ന് 5 വിജയവും 4 തോൽവിയുമായി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റോയൽസ്. 12 പോയൻ്റുള്ള ഗുജറാത്ത് ടൈറ്റൻസും 10 പോയൻ്റുള്ള ലഖ്നൗ സൂപ്പർ ജയൻ്സുമാണ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.
 
ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 2 സ്ഥാനക്കാർക്ക് പ്ലേ ഓഫിൽ കളിക്കാം. മൂന്നും നാലും സ്ഥാനത്തെത്തുന്നവർ എലിമിനേറ്ററും അതിൽ ജയിച്ചാൽ ക്വാളിഫയറും കളിക്കേണ്ടതായി വരും. ആദ്യ 2 സ്ഥാനത്തെത്തുന്ന ടീമുകൾ തമ്മിലുള്ള പ്ലേ ഓഫിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്നവർ എലിമിനേറ്റർ ജയിച്ചെത്തുന്ന ടീമുമായി ക്വാളിഫയറിൽ കളിക്കും. ഇതിൽ വിജയിക്കുന്നവരാകും ഫൈനൽ യോഗ്യത നേടുക. വരുന്ന വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഗുജറാത്ത്  ടൈറ്റൻസാകും രാജസ്ഥാൻ്റെ എതിരാളികൾ ഇതിൽ തോറ്റാൽ ടീമിൻ്റെ നില കൂടുതൽ പരുങ്ങലിലാകും. ആർസിബി, പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത,ഹൈദരാബാദ് ടീമുകൾക്കെതിരെയാണ് റോയൽസിൻ്റെ പിന്നീടുള്ള മത്സരങ്ങൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പർപ്പിൾ ക്യാപ്പുള്ള ബൗളറൊക്കെ തന്നെ പക്ഷേ പന്തെറിഞ്ഞാൽ അതുപോലെ റൺസും കൊടുക്കും, ചെന്നൈയ്ക്ക് വില്ലനായ ദേഷ്പാണ്ഡെ