Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒടുവിൽ നന്നാവാൻ തീരുമാനം, സെലക്ടർമാരെ പുറത്താക്കി പാക് ക്രിക്കറ്റ് ബോർഡ്

Pakistan vs Canada

അഭിറാം മനോഹർ

, ബുധന്‍, 10 ജൂലൈ 2024 (20:09 IST)
2024ലെ ടി20 ലോകകപ്പില്‍ അമേരിക്കയോട് പോലും പരാജയപ്പെട്ട് നാണം കെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ പാക് ക്രിക്കറ്റിനെ നന്നാക്കാന്‍ വടിയെടുത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. പാക് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും സെലക്ടര്‍മാരായ അബ്ദുള്‍ റസാഖ്, വഹാബ് റിയാസ് എന്നിവരെ പുറത്താക്കികൊണ്ടാണ് പുതിയ നവീകരണങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്. ലോകകപ്പ് പരാജയത്തില്‍ പാകിസ്ഥാന്‍ ടീമിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
 
കഴിഞ്ഞ സെലക്ഷന്‍ കമ്മിറ്റിയിലും അംഗമായിരുന്ന വഹാബ് റിയാസിനെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാക് ക്രിക്കറ്റ് ബോറ്റ്ര്ഡ് നിലനിര്‍ത്തിയിരുന്നു. സെലക്ഷന്‍ കമ്മിറ്റിയെ തന്നെ മാറ്റിയതിലൂടെ പാകിസ്ഥാന്‍ താരങ്ങള്‍ക്കും വ്യക്തമായ സന്ദേശമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ശക്തമായ നടപടികള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊള്ളുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി സെലക്ടര്‍മാരെ പാകിസ്ഥാന്‍ പരീക്ഷിച്ചിരുന്നെങ്കിലും കടന്നുപോയ ടൂര്‍ണമെന്റുകളില്‍ ഒന്നും തന്നെ മികച്ച പ്രകടനം നടത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എക്‌സ്‌ചേഞ്ച് ഓഫറായാലോ? ഗംഭീറിന് പകരം ദ്രാവിഡിനെ മെന്ററാക്കാന്‍ കൊല്‍ക്കത്ത