ഗാബ്ബയിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോൾ അതിന് കാരണക്കാരനായത് ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുള്ള ഋഷഭ് പന്തായിരുന്നു. പുറത്താകാതെ പന്ത് നേടിയ 89 റൺസ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എഴുതപ്പെടും. അക്കാലമത്രെയും നേരിട്ട വിമർശനങ്ങൾക്ക് ആ കളിയിൽ പന്ത് മറുപടി നൽകി എന്നാൽ ഗാബ്ബയിൽ തനിയ്ക്ക് പ്രചോദനമായി മാറിയത്. ഓസീസ് ബൗളർമാരുടെ ഏറുകൊണ്ടിട്ടും വേദന സഹിച്ച് പൊരുതിയ ചേതേശ്വർ പൂജാരയാണ് എന്ന് പന്ത് പറയുന്നു.
'10 തവണയെങ്കിലും പൂജി ഭായിയുടെ ദേഹത്ത് പല ഭാഗങ്ങളില്‍ ബോള്‍ കൊണ്ടു, അതൊന്നും വകവയ്ക്കാതെ തന്റെ 200 ശതമാനവും അദ്ദേഹം ടീമിനായി നൽകി ബാറ്റിങ് തുടരുകയായിരുന്നു. ഇതു എന്നെ പ്രചോദിപ്പിച്ചു. ടീമിലെ മറ്റുള്ളവര്‍ക്കും ഇതു വലിയ പ്രചോദനമായി. എന്തു വില കൊടുത്തും ടീമിനെ വിജയിപ്പിക്കണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെയരു സംസ്‌കാരം ടീമിൽ വളര്‍ത്തിയെടുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാത്തിനു മുകളില്‍ ടീമിനാണ് പ്രാധാന്യം. അപ്പോഴാണ് അത്ഭുതങ്ങൾ സംഭവിയ്ക്കുക.' പന്ത് പറഞ്ഞു.