Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാവോയുടെ സെഞ്ചുറി പാഴായി; വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന് തകര്‍പ്പന്‍ ജയം

പാകിസ്ഥാന് ജയം

ബ്രാവോയുടെ സെഞ്ചുറി പാഴായി; വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന് തകര്‍പ്പന്‍ ജയം
, ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (10:53 IST)
വെസ്റ്റ് ഇൻഡീസ് - പാകിസ്ഥാൻ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് തകര്‍പ്പന്‍ ജയം. വിജയക്കൊടി പാറിക്കാനായി വിൻഡീസ് കളത്തിലിറങ്ങിയെങ്കിലും ജയം കാണാൻ സാധിച്ചില്ല. 56 റൺസിനായിരുന്നു പാകിസ്ഥാൻ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ഒന്നാമിന്നിങ്‌സിൽ 222 റൺസ് ലീഡ് വഴങ്ങിയ വിൻഡീസ് വിജയലക്ഷ്യം സ്വപ്നം കണ്ടാണ് ക്രീസിലിറങ്ങിയത്. 116 റൺസോടെ ഡാരൻ ബ്രാവോ പാക്കിസ്ഥാന് ആശങ്കയുടെ നിമിഷങ്ങൾ സമ്മാനിച്ചെങ്കിലും 289 റണ്‍സ് എടുക്കാനെ വിന്‍ഡീസിന് സാധിച്ചുള്ളൂ. 
 
രണ്ടിന് 65 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് പുനഃരാരംഭിച്ച വിൻഡീസിന് ആദ്യ പന്തിൽ തന്നെ മർലോൺ സാമുവലിനെ നഷ്ടമായി. തുടര്‍ന്നാണ് ബ്രാവോ ടീമിനെ രക്ഷിക്കാൻ ശ്രമിച്ചത്. 35 റൺസ് നേടിയ റോസ്റ്റൺ ചേസ്, ജെർമെയ്ൻ ബ്ലാക്‌വുഡ് (15) എന്നിവർ ബ്രാവോക്ക് മികച്ച പിന്തുണ നൽകി. 406 പന്തുകളില്‍ നിന്നായി പത്ത് ബൗണ്ടറികളും ഒരു സിക്സറുമടക്കമായിരുന്നു ബ്രാവോയുടെ സെഞ്ചുറി. പാകിസ്ഥാനു വേണ്ടി അമിർ മൂന്നും യാസിർ ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ടും വഹാബ് റിയാസ് ഒരു വിക്കറ്റും വീഴ്ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് സിസോക്കോ; കൊമ്പന്മാര്‍ക്ക് വീണ്ടും സമനില