മൂന്ന് വർഷക്കാലമായി സെഞ്ചുറി വരൾച്ച നേരിടുന്ന വിരാട് കോലിയുടെ പ്രകടനത്തെ പറ്റി പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. കോലിയുടെ റൺ ദാഹമോ കളിയോടുള്ള അഭിനിവേശമോ നഷ്ടമായെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹത്തിൻ്റെ കഠിനാധ്വാനം താൻ നേരിട്ടു കാണുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
ലെസസ്റ്റർഷെയറിനെതിരായ പരിശീലനമത്സരത്തിൽ മികച്ച പ്രകടനമാണ് കോലി നടത്തിയത്. ഏതൊരു കളിക്കാരനും കരിയറിൽ ഇത്തരമൊരു ഘട്ടത്തിലൂടെ കടന്ന് പോകും അത് പ്രചോദനമോ അഭിനിവേശമോ ഇല്ലാത്തത് കൊണ്ടല്ല സംഭവിക്കുന്നത്. കോലിയുടെ സെഞ്ചുറിയിൽ മാത്രം ശ്രദ്ധയൂന്നേണ്ട കാര്യമില്ല. സെഞ്ചുറി നേടുന്നില്ലെങ്കിലും ടീമിൻ്റെ വിജയത്തിൽ 50-60 റൺസ് കോലി സംഭാവന നൽകുന്നുണ്ടെങ്കിൽ ഞാൻ സംതൃപ്തനാണ് ദ്രാവിഡ് പറഞ്ഞു.