ഇന്ത്യയുടെ പ്രധാന ബൗളർ എന്നതിൽ നിന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർ എന്നുള്ള യാത്രയിലാണ് ജസ്പ്രീത് ബുമ്ര. ടി20 ലോകകപ്പിൽ ബുമ്ര കളിക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വം നിൽക്കവെ ബുമ്രയുടെ ലോകകപ്പ് അസാന്നിധ്യത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മുൻ ഓസീസ് താരമായ ഷെയ്ൻ വാട്സൺ.
ജസ്പ്രീത് ബുമ്ര പരിക്കിൽ നിന്നും മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ ടീം ഇന്ത്യയുടെ വിജയം കൂടുതൽ ദുഷ്കരമാകും. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുമ്ര ഒരു മികച്ച അറ്റാക്കിങ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. ലോകകപ്പിൽ ബുമ്രയുടെ അഭാവം വലിയ നഷ്ടമാകും. ഷെയ്ൻ വാട്സൺ പറഞ്ഞു.
ലോകത്ത് ബുമ്രയ്ക്ക് പകരക്കാരനായി ആരുമില്ല. അവസാന ഓവറുകളിൽ ബുമ്രയെ പോലെ മികച്ചരീതിയിൽ പന്തെറിയുന്ന ബൗളർമാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. മറ്റ് ഫാസ്റ്റ് ബൗളർമാർ ബുമ്രയുടെ ചുമതല ഏറ്റെടുത്ത് മുന്നോട്ട് വരാതെ ടൂർണമെൻ്റിൽ മുന്നേറാനാവില്ല. വാട്ട്സൺ പറഞ്ഞു.