ന്യൂഡല്‍ഹി: അശ്വിന്‍ ഇതിഹാസമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ടെസ്റ്റിൽ 400 വിക്കറ്റ് വീഴുത്തുക എന്നത് വലിയ നേട്ടമാണെന്നുമ്മ് ഹർഭജൻ സിങ് പറഞ്ഞു. 'അശ്വിനെ 'ലെഡ്ജ്' എന്ന് വിളിക്കുമെന്ന് കോഹ്ലി പറഞ്ഞിട്ടൂണ്ട്. ലെജന്റ് ഇന്‍ ദി മേക്കിങ് എന്നാണ് അതിനര്‍ഥം. അടുത്ത പ്രാവശ്യം അശ്വിനെ കാണുമ്പോള്‍ ഞാന്‍ ലെജന്‍ഡ് എന്ന് വിളിക്കും. ടെസ്റ്റില്‍ 400 വിക്കറ്റ് വീഴ്ത്തുക എന്നത് വലിയ നേട്ടമാണ്. കാരണം മാനസികമായും ശാരീരികമായും നമ്മെ പരീക്ഷിക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ്.'
വിക്കറ്റ് വീഴ്ത്തുകയാണ് ബൗളറുടെ ദൗത്യം. അതില്‍ എതിര്‍ നിരയിലെ പ്രധാന ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തുക എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ രണ്ട് വലിയ പേരുകളാണ് ഞാന്‍ കാണുന്നത്. ബെന്‍ സ്റ്റോക്ക്‌സും, ജോ റൂട്ടും. കളിയുടെ ഗതി തിരിക്കാന്‍ കഴിയുന്ന താരങ്ങളാണ് ഇരുവരും. കളി തുടങ്ങിയ കാലം മുതല്‍ അക്കാര്യത്തില്‍ അശ്വിന്‍ മികവ് കാണിക്കുന്നുണ്ട്. എതിര്‍നിരയിലെ പ്രധാന ബാറ്റ്‌സ്മാൻമാരെ ശ്വസംമുട്ടിക്കും വിധമാണ് അശ്വിന്‍ പിടിമുറുക്കുക. ഇനിയും ആ മികവ് അശ്വിന് തുടരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.' ഹര്‍ഭജന്‍ പറഞ്ഞു.