Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്, പാകിസ്ഥാനെ വൈറ്റ് വാഷ് ചെയ്‌ത് ന്യൂസിലൻഡ് കുതിപ്പ്

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്, പാകിസ്ഥാനെ വൈറ്റ് വാഷ് ചെയ്‌ത് ന്യൂസിലൻഡ് കുതിപ്പ്
, ബുധന്‍, 6 ജനുവരി 2021 (12:47 IST)
പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് വിജയം സ്വന്തമാക്കി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി കിവീസ്. 176 റൺസിനാണ് രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെ വില്യംസണും കൂട്ടരും തകർത്ത് വിട്ടത്.
 
പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സെഞ്ചുറിയും രണ്ടാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയും നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണാണ് പരമ്പരയിലെ താരം. ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഇതാദ്യമായാണ് ന്യൂസിലൻഡ് ഒന്നാമതെത്തുന്നത്.
 
വെസ്റ്റിൻഡീസിനെ 2-0ന് തർത്തതിന് പിന്നലെയാണ് പാകിസ്ഥാനെയും ന്യൂസിലൻഡ് വൈറ്റ് വാഷ് ചെയ്‌തത്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാന്റെ അഞ്ച് വിക്കറ്റ് പിഴുത പേസർ കെയ്‌ൽ ജാമിസൺ തന്നെയാണ് രണ്ടാം ഇന്നിങ്സിലും പാകിസ്ഥാന്റെ അന്തകനായി മാറിയത്. ആറ് വിക്കറ്റാണ് രണ്ടാം ഇന്നിങ്സിൽ ജാമിസൺ വീഴ്ത്തിയത്. ഇതോടെ 363 എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാൻ 186 റൺസിന് പുറത്തായി.
 
നിലവിൽ 118 പോയിന്റുകളാണ് ന്യൂസിലൻഡിനുള്ളത്. 116 പോയിന്റുമായി ഓസ്ട്രേലിയയും 114 പോയിന്റുമായി ഇന്ത്യയുമാണ് ഐസിസി പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവരെ കരുതലോടെ കളിയ്ക്കണം അല്ലെങ്കിൽ....: മാത്യു വെയ്ഡ്