ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയിൽ നിന്നും നേരിട്ട ബൗൺസർ പ്രഹരത്തിൽ പ്രതികരണവുമായി ജെയിംസ് ആൻഡേഴ്സൺ. തന്റെ കരിയറിൽ മുൻപൊരിക്കലും ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടിവന്നിട്ടില്ലെന്ന് താരം പറഞ്ഞു.
ഡ്രെസിങ് റൂമിലേക്കെത്തിയ എല്ലാ ബാറ്റ്സ്മാന്മാരും പറഞ്ഞത് പിച്ച് സ്ലോ ആണെന്നാണ്. ഞാൻ ക്രീസിലേക്ക് എത്തിയപ്പോൾ പക്ഷേ ബുമ്ര തന്റെ സാധാരണ സ്പീഡിൽ അല്ല എറിഞ്ഞത്. ഞാൻ നേരിട്ട ആദ്യ ഡെലിവറി തന്നെ മണിക്കൂറിൽ 90 മൈൽസ് ആയിരുന്നു ആൻഡേഴ്സൺ പറഞ്ഞു.
എന്നെ പുറത്താക്കാനല്ല ബുമ്രയുടെ ശ്രമമെന്ന് എനിക്ക് മനസിലായി. കരിയറിൽ ഒരിക്കൽ പോലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. 10,12 ഡെലിവറികൾ ആ ഓവറിൽ ഞാൻ നിന്നിട്ടുണ്ടാകും. ഒരു നോബോൾ കഴിയുമ്പോൾ അടുത്തത് എന്ന നിലയിലാണ് ബുമ്ര പന്തെറിഞ്ഞത്. സ്പംപിന് നേരെ 2 ഡെലിവറികൾ വന്നു. അത് എനിക്ക് തടുക്കാനായി. റൂട്ടിന് സ്ട്രൈക്ക് കൊടുക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം ആൻഡേഴ്സൺ പറഞ്ഞു.