സ്പിന്നറായ ഷാഹിദ് അഫ്രീദി പോലും 134 കി.മി. വേഗതയില്‍ പന്തെറിഞ്ഞിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഇത്രയും വേഗത കുറഞ്ഞ ബൗളിങ് രീതി കൊണ്ട് അര്‍ജുന്‍ അധികകാലം പിടിച്ചുനില്‍ക്കില്ലെന്ന് ആരാധകര്‍ പറയുന്നു. വെറും 120 കി.മി. മാത്രമാണ് അര്‍ജുന്റെ ശരാശരി വേഗത. 130 കി.മി. സ്പീഡില്‍ പോലും എറിയാന്‍ കഴിയുന്നില്ലെങ്കില്‍ അര്‍ജുന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.Arjun Tendulkar pic.twitter.com/ugggL38dZV
— Out Of Context Cricket (@GemsOfCricket_) April 18, 2023
Arjun Tendulkar reminds me of Stuart Binny #ArjunTendulkar #IPL2O23
— Knotty Commander (@KnottyCommander) April 18, 2023ക്രിസ് ഗെയ്‌ലിനെ പോലുള്ളവരാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അര്‍ജുന്റെ ആറ് ബോളും അതിര്‍ത്തി കടത്തും. അത്ര സുഖമാണ് അര്‍ജുന്റെ വേഗത കുറഞ്ഞ പന്ത് കളിക്കാന്‍. ഷോയ്ബ് അക്തറിനെ പോലെയാണ് അര്‍ജുന്റെ റണ്ണപ്പ്. പക്ഷേ പന്തിന്റെ വേഗത സ്റ്റുവര്‍ട്ട് ബിന്നിയുടേതിനേക്കാള്‍ കുറവാണെന്നും ആരാധകര്‍ ട്രോളുന്നു. ബൗളിങ് സ്പീഡ് കൂട്ടാതെ അര്‍ജുന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. പവര്‍പ്ലേയില്‍ ഈ വേഗത വെച്ച് എറിയുകയാണെങ്കില്‍ ബാറ്റര്‍മാരുടെ കൈയില്‍ നിന്ന് കുറേ തല്ല് വാങ്ങിക്കൂട്ടേണ്ടി വരുമെന്നും ആരാധകര്‍ പറയുന്നു.
If Peak Chris Gayle had played against this Arjun Tendulkar, he would have hit 6 sixes against him
Sorry to say, but ye kya speed h bhai
—