Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സിക്സറുകൾ അടിക്കുന്നതാണ് എൻ്റെ കരുത്ത്, സ്ട്രൈക്ക് കൊടുക്കാത്തതിനെ പറ്റി പ്രതികരണവുമായി ഇഷാൻ കിഷൻ

സിക്സറുകൾ അടിക്കുന്നതാണ് എൻ്റെ കരുത്ത്, സ്ട്രൈക്ക് കൊടുക്കാത്തതിനെ പറ്റി പ്രതികരണവുമായി ഇഷാൻ കിഷൻ
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (19:18 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിൻ്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം 25 ബോളുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. വിജയത്തിൽ ശ്രേയസ് അയ്യരുടെ സെഞ്ചുറി പ്രകടനവും ഇഷാൻ കിഷൻ്റെ 93 റൺസുമാണ് ഇന്ത്യക്ക് കരുത്തായത്.
 
മത്സരത്തിൽ 84 പന്തിൽ നിന്നാണ് ഇഷാൻ 93 റൺസെടുത്തത്. മത്സരത്തിൽ 4 ഫോറും 7 സിക്സും ഇഷാൻ സ്വന്തമാക്കിയിരുന്നു. മോശം ഫോമിനെ തുടർന്ന് സമീപകാലത്ത് നേരിട്ട വിമർശനങ്ങൾക്ക് മറുപടി നൽകാൻ പ്രകടനത്തിലൂടെ ഇഷാന് സാധിച്ചു. സ്ട്രൈക്ക് കൈമാറി കളിക്കുന്നത് തനിക്ക് അധികം വഴങ്ങാത്തതാണെന്നും സിക്സറുകൾ നേടുന്നതാണ് തൻ്റെ കരുത്തെന്നും ഇഷാൻ മത്സരശേഷം പറഞ്ഞു.
 
ചില താരങ്ങള്‍ക്ക് സ്‌ട്രൈക്ക് കൈമാറി കളിക്കുന്നതാണ് ശക്തി. എന്റെ ശക്തി സിക്സുകൾ നേടുന്നതിലാണ്. അനായാസമായി എനിക്ക് സിക്സർ നേടാനാവും. അത് ഞാൻ ആസ്വദിക്കുന്നു. സ്ട്രൈക്ക് കൈമാറുന്നതിനെ പറ്റി ഞാൻ അധികം ചിന്തിക്കാറില്ല. നമ്മുടെ കരുത്ത് എന്താണ് അതുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി പോകുമ്പോൾ സ്ട്രൈക്ക് കൈമാറേണ്ട സാഹചര്യം ഉണ്ടാകും.
 
സ്‌ട്രൈക്ക് കൈമാറി കളിക്കുകയെന്നത് പ്രധാനപ്പെട്ടത് തന്നെയാണ്. സെഞ്ച്വറിയിലേക്ക് ഏഴ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സിംഗിളുകളെടുത്ത് സെഞ്ചുറി നേടാമായിരുന്നു. എന്നാൽ ഞാൻ വ്യക്തിഗതസ്കോറിനല്ല രാജ്യത്തിൻ്റെ വിജയത്തിനാണ് പ്രാധാന്യം നൽകിയത്. ഇഷാൻ മറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത ധോനി സഞ്ജു തന്നെ, താരത്തിൻ്റെ ഫിനിഷിങ്ങിനെ വാഴ്ത്തി ആരാധകർ