Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എല്ലാ പ്രതീക്ഷയും പന്തിന്റെ മുകളില്‍, രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞു, വിജയത്തിനായി കിതയ്ക്കുന്നു

Rishab pant

അഭിറാം മനോഹർ

, ഞായര്‍, 3 നവം‌ബര്‍ 2024 (11:07 IST)
മുംബൈയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിങ്ങ്‌സില്‍ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. രണ്ടാം ഇന്നിങ്ങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് 174 റണ്‍സിന് പുറത്തായിരുന്നു. ഇതിന് പിന്നാലെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര തുടക്കം തന്നെ കൂടാരം കയറി.
 
 മത്സരത്തിന്റെ ഒമ്പത് ഓവറിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. യശ്വസി ജയ്‌സ്വാള്‍(5), രോഹിത് ശര്‍മ(11),ശുഭ്മാന്‍ ഗില്‍(11),വിരാട് കോലി(1),സര്‍ഫറാസ് ഖാന്‍(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 3 വിക്കറ്റുകള്‍ വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകര്‍ത്തത്. മാറ്റ് ഹെന്റി,ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ 66 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. 33 റണ്‍സുമായി റിഷഭ് പന്തും 6 രണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പിന്നിനെ നന്നായി കളിക്കുന്ന സർഫറാസിനെ ഇറക്കുന്നത് എട്ടാമനായി, ഇന്ത്യ എങ്ങനെ തോൽക്കാതിരിക്കും, രൂക്ഷവിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ