Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വഴിയടഞ്ഞോ ? പ്ലേ ഓഫിലെത്താൻ മുംബൈയുടെ സാധ്യതകൾ എങ്ങനെ

വഴിയടഞ്ഞോ ? പ്ലേ ഓഫിലെത്താൻ മുംബൈയുടെ സാധ്യതകൾ എങ്ങനെ
, ബുധന്‍, 3 മെയ് 2023 (18:14 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ പകുതിയിലധികം മത്സരങ്ങളും അവസാനിച്ചതോടെ കിരീടപോരാട്ടത്തിനുള്ള പോരും കടുത്തിരിക്കുകയാണ്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ്,രാജസ്ഥാൻ റോയൽസ്,ലഖ്നൗ സൂപ്പർ ജയൻ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നിവരാണ് നിലവിൽ പ്ലേ ഓഫിനായുള്ള മത്സരത്തിൽ ആദ്യ നാലിലുള്ളത്. എന്നാൽ തൊട്ട് പിന്നിലുള്ള മറ്റ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകളും നിലവിൽ സജീവമാണ്.
 
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഇത്തവണ മികച്ച തുടക്കമല്ല ടൂർണമെൻ്റിൽ നിന്നും ലഭിച്ചത്. നിലവിൽ ഏഴാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസുള്ളത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ നേടിയ മിന്നുന്ന വിജയം വലിയ പ്രതീക്ഷയാണ് മുംബൈ ആരാധകർക്ക് നൽകുന്നത്. 8 മത്സരങ്ങളിൽ നിന്നും 8 പോയൻ്റാണ് മുംബൈ ഇന്ത്യൻസിനുള്ളത്. മോശം റൺറേറ്റായതിനാൽ വരുന്ന മത്സരങ്ങളിൽ വലിയ വിജയങ്ങൾ മുംബൈയ്ക്ക് ആവശ്യമാണ്. 6 പോയൻ്റുള്ള കെകെആറും ഹൈദരാബാദും 3 പോയൻ്റുമായി ഡൽഹിയുമാണ് മുംബൈയ്ക്ക് കീഴിലുള്ളത്.
 
 
പഞ്ചാബ് കിങ്‌സ്, സിഎസ്‌കെ, ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി, ലഖ്‌നൗ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുമായാണ് ഇനിയുള്ള മുംബൈയുടെ മത്സരങ്ങളെല്ലാം. ഇതിൽ മൂന്ന് മത്സരങ്ങൾ ഹോം ഗ്രൗണ്ടിലും 3 മത്സരങ്ങൾ എവേ ഗ്രൗണ്ടിലുമാണ് എന്നത് മുംബൈയ്ക്ക് വെല്ലുവിളിയാണ്. ഈ ആറ് മത്സരങ്ങളിൽ നാലെണ്ണമെങ്കിലും മുംബൈയ്ക്ക് വിജയിക്കേണ്ടതുണ്ട്. ചെന്നൈ,ലഖ്നൗ,ഗുജറാത്ത്,ആർസിബി ടീമുകൾക്കെതിരെ വിജയം നേടുക എന്നതും മുംബൈക്ക് പ്രധാനമാണ്. ടൂർണമെൻ്റിൽ അവിശ്വസനീയമായ തിരിച്ചുവരവുകൾ നടത്തിയ ടീമാണ് മുംബൈ ഇന്ത്യൻസ്. അതിനാൽ തന്നെ ആരാധകർ ടീമിനെ പൂർണ്ണമായും കൈവിട്ടിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

MS Dhoni: 'ഇതെന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് നിങ്ങള്‍ ഉറപ്പിച്ചോ?' ഐപിഎല്ലില്‍ നിന്ന് വിരമിക്കില്ലെന്ന സൂചന നല്‍കി ധോണി