Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മൂന്ന് സിക്‍സറുകള്‍ ധോണിയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി; മഹി ഇനി തുടരുമോ ? - രണ്ടും കല്‍പ്പിച്ച് കോഹ്‌ലി

ആ മൂന്ന് സിക്‍സറുകള്‍ ധോണിയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി; മഹി ഇനി തുടരുമോ ?

ആ മൂന്ന് സിക്‍സറുകള്‍ ധോണിയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി; മഹി ഇനി തുടരുമോ ? - രണ്ടും കല്‍പ്പിച്ച് കോഹ്‌ലി
ലണ്ടന്‍ , ചൊവ്വ, 6 ജൂണ്‍ 2017 (14:30 IST)
ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ മുഴുവന്‍ യുവതാരം ഹാര്‍ദിക് പാണ്ഡ്യയയുടെ പ്രകടനത്തിലായിരുന്നു.

യുവരാജ് സിംഗ് പുറത്തായ ശേഷം ക്രീസില്‍ എത്തേണ്ട മഹേന്ദ്ര സിംഗ് ധോണിക്ക് പകരം എത്തിയത് പാണ്ഡ്യയായിരുന്നു. ആരാധകര്‍ ധോണിയുടെ വരവ് കാത്തിരുന്നപ്പോഴാണ് ബറോഡ താരം ക്രീസില്‍ എത്തിയതും തകര്‍പ്പനടി പുറത്തെടുത്തതും.

നേരിട്ട ആറ് പന്തുകളില്‍ മൂന്ന് സിക്‌സറുകള്‍ അടക്കം 20 റണ്‍സാണ് ഹാര്‍ദിക്ക് സ്വന്തമാക്കിയത്. ടീം മീറ്റിംഗിലാണ് ധോണിക്ക് മുമ്പെ യുവതാരത്തെ ഇറക്കാന്‍ തീരുമാനിച്ചതെന്നാണ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. ആദ്യ പന്തുമുതല്‍ ഷോട്ടുകള്‍ കളിക്കാനുള്ള ശേഷിയാണ് ഇതിന് കാരണമായി വിരാട് വ്യക്തമാക്കിയത്.

യുവരാജും കോഹ്‌ലിയും ക്രീസിലുള്ള 46മത് ഓവറിലാണ് ബാറ്റ് ചെയ്യാന്‍ തയാറാകാന്‍ പാണ്ഡ്യയ്‌ക്ക് കോച്ച് അനില്‍ കുംബ്ലെ നിര്‍ദേശം നല്‍കിയത്. ഈ തീരുമാനത്തെ നൂറ് ശതമാനം ശരിവയ്‌ക്കുന്നതായിരുന്നു യുവതാരത്തിന്റെ പ്രകടനം.

ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച പാണ്ഡ്യ ധോണിയുടെ ഇരിപ്പിടത്തിന് വെല്ലുവിളിയാകാനാണ് സാധ്യത. മോശം ഫോമും പ്രായവുമാണ് മഹിക്ക് തിരിച്ചടിയാകുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ടീമിനെ സ്ഥാനത്തിന് ഇളക്കം തട്ടും.

webdunia


ധോണിയെ പിന്തള്ളി ഹാര്‍ദിക്കിനെ ക്രീസില്‍ എത്തിക്കുമെന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഈ തീരുമാനം കോഹ്‌ലിയാണോ കുംബ്ലെയാണോ മുന്‍ കൈയെടുത്ത് നടപ്പാക്കിയതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ധോണിക്ക് തിരിച്ചടിയാണ്. ടീമിന്റെ നിലവിലെ ഫോം പരിഗണിച്ചാല്‍ ധോണി ഇറങ്ങുന്നതിന് മുമ്പ് തന്നെ കളി തീരാനുള്ള സാധ്യത കൂടാതലാണെന്നതും മുന്‍ ഇന്ത്യന്‍ നായകന് സമ്മര്‍ദ്ദമുണ്ടാക്കും.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍‌മാരായ റിഷഭ് പന്തും മലയാളി താരം സഞ്ജു വി സാംസണും ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയുമാണ്. ധോണി ടീമിലുള്ളതാണ് ഇരുവര്‍ക്കും തിരിച്ചടിയാകുന്നതും. എന്നാല്‍, പാകിസ്ഥാനെതിരായ മത്സരത്തില്‍ ധോണിക്ക് മുമ്പെ പാണ്ഡ്യ ക്രീസിലെത്തിച്ച കോഹ്‌ലി രണ്ടും കല്‍പ്പിച്ചുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകക്രിക്കറ്റിന് കരുത്തുറ്റ ഒരു പാക് ടീം ആവശ്യമാണ്; ദയനീയ പ്രകടനത്തില്‍ ഖേദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍