തീ പിടുത്തത്തിനിടെ വമ്പന്‍ മോഷണം; ധോണിക്ക് നഷ്ടമായത് നിസാര വസ്തുക്കളല്ല
തീ പിടുത്തത്തിനിടെ കൊള്ളയടി; ധോണിക്ക് നഷ്ടമായത് നിസാര വസ്തുക്കളല്ല
ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയും ജാർഖണ്ഡ് ടീം അംഗങ്ങളും രക്ഷപ്പെടുന്നതിനിടെ മഹേന്ദ്ര സിംഗ് ധോണിയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി.
ഐ ഫോൺ അടക്കമുള്ള മൂന്നു മൊബൈൽ ഫോണുകളാണ് മോഷണം പോയതെങ്കിലും തെരച്ചിലിനൊടുവില്‍ കാണാതായ ഫോണുകൾ തിരികെക്കിട്ടി. മുറി വൃത്തിയാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരിലൊരാൾ ആരുടേതെന്നറിയാതെ ഫോണുകൾ എടുത്തതാണെന്നും ആവശ്യപ്പെട്ടയുടൻ തിരികെ നൽകിയെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ധോണി ഉള്‍പ്പെട്ട ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ദ്വാരകയിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തം ഉണ്ടാകുമ്പോള്‍ ധോണിയടക്കമുള്ള താരങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ താരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതര്‍ മാറ്റുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസും 30 യൂണിറ്റ് ഫയര്‍
ഫോഴ്സും ചേര്‍ന്നു 10 മണിയോടെ തീ അണച്ചത്.
ടീം അംഗങ്ങള്‍ ഗ്രൗണ്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുമ്പാണ് തീ പിടുത്തമുണ്ടായത്. താരങ്ങളുടെ ജേഴ്സിയടക്കമുള്ളവ തീ പിടുത്തത്തില്‍ നശിച്ചെന്നും വാര്‍ത്തകളുണ്ട്. വിദർഭ ട്രോഫിയിൽ ബംഗാളുമായുള്ള മത്സരത്തിനായാണ് ധോണിയും ടീം അംഗങ്ങളും ഡൽഹിയിലെത്തിയത്.