മുംബൈ ഇന്ത്യൻസിനെതിരായ മത്സരം രണ്ട് സൂപ്പർ ഓവറിലേയ്ക്ക് നീങ്ങിയപ്പോൽ തനിയ്ക്ക് സമ്മർദ്ദമല്ല മറിച്ച് ദേഷ്യമാണ് വന്നതെന്ന് ക്രിസ് ഗെയിൽ, മായങ്ക് അഗർവാളുമൊത്തുള്ള വീഡിയോ ഷോയിലാണ് ഗെയിലിന്റെ വെളിപ്പെടുത്തൽ. നേരത്തെ തന്നെ ജയിയ്ക്കാവുന്ന മതരമാണ് സൂപ്പർ ഓവറിലേയ്ക്ക് എത്തിയത് എന്നും അതിൽ ദേഷ്യവും നിരാശയും ഉണ്ടായിരുന്നു എന്നും ക്രിസ് ഗെയ്ൽ പറയുന്നു,
'രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോൾ എനിക്ക് സമ്മദ്ദങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, മനസ്സിലാകെ ദേഷ്യമായിരുന്നു. ടീം ഈ സ്ഥിതിയിലേയ്ക്ക് എത്തിയല്ലോ എന്നതിലുള്ള നിരാശയായിരുന്നു ഉള്ളിൽ പക്ഷേ ഇത് ക്രിക്കറ്റാണ്. ഇത്തരം കാര്യങ്ങല്ലാം അതില്‍ പറഞ്ഞിട്ടുള്ളതാണ് കളിയിലെ താരം മുഹമ്മദ് ഷമി തന്നെയാണ്. രോഹിത്തിനും ഡികോക്കിനുമെതിരെ ആറ് റണ്‍സ് എറിഞ്ഞ് പിടിക്കുക എന്നത് ഗംഭീരമായ കാര്യമാണ്. അസാമാന്യമായ ബൗളിങ്ങാണ് ഷമി കാഴ്ച്ചവച്ചത്.
ഷമിയുടെ പന്ത് ഞാൻ നെറ്റ്‌സില്‍ കളിച്ചിട്ടുള്ളതാണ്. മികച്ച യോർക്കറുകൾ തന്നെ ഷമിയ്ക്ക് എറിയാൻ സാധിയ്ക്കും എന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. യോർക്കറുകളെ കൃത്യമായി തന്നെ ഷമി സൂപ്പർ ഓവറിൽ പ്രയോഗിച്ചു. മത്സരത്തിൽ പഞ്ചാബിനെ ജയിപ്പിച്ചത് ആ ഓവറാണ്.' ക്രിസ് ഗെയിൽ പറഞ്ഞു. മത്സരത്തിലെ ആദ്യ സൂപ്പർ ഓവർ എറിഞ്ഞത് മുഹമ്മദ് ഷമിയാണ് ആറു യോർക്കറുകൾ ഷമി പായിച്ചതോടെ അഞ്ച റൺസ് മാത്രമാണ് മുംബൈയ്ക്ക് കണ്ടെത്താനായത്.