Mohammed Shami: ഐപിഎല്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് രണ്ടാം ക്വാളിഫയര്‍. ടോസ് ലഭിക്കുന്ന ടീം ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. അഹമ്മദാബാദിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരിക്കും.
മുഹമ്മദ് ഷമിയായിരിക്കും ഗുജറാത്തിന്റെ വജ്രായുധം. മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഐപിഎല്ലില്‍ മുഹമ്മദ് ഷമിക്കെതിരെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടുള്ളവരാണ്. ഷമിക്കെതിരെ ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റ് യഥാക്രമം 118.52, 105.56 എന്നിങ്ങനെയാണ്. പവര്‍പ്ലേയിലെ ഷമിയുടെ ഓവറുകള്‍ മത്സരത്തെ വലിയ രീതിയില്‍ സ്വാധീനിക്കും.