Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാകിസ്ഥാൻ ഫൈനലിൽ എത്തിയത് തന്നെ വലിയ കാര്യം, ഈ ടീം ലോകകപ്പ് അർഹിച്ചിരുന്നില്ല: ആദ്യ ബോംബ് പൊട്ടിച്ച് മുഹമ്മദ് ആമിർ

പാകിസ്ഥാൻ ഫൈനലിൽ എത്തിയത് തന്നെ വലിയ കാര്യം, ഈ ടീം ലോകകപ്പ് അർഹിച്ചിരുന്നില്ല: ആദ്യ ബോംബ് പൊട്ടിച്ച് മുഹമ്മദ് ആമിർ
, ചൊവ്വ, 15 നവം‌ബര്‍ 2022 (18:28 IST)
ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിർ. കലാശക്കളിയിൽ അഞ്ച് വിക്കറ്റിനായിരുന്നു പാക് തോൽവി. ബൗളർമാർ വീറോടെ പൊരുതിയെങ്കിലും ബാറ്റിങ് നിര പരാജയമായത് പാകിസ്ഥാന് വിനയാകുകയായിരുന്നു.
 
ഇതോടെയാണ് പാകിസ്ഥാൻ ഫൈനൽ സ്ഥാനം തന്നെ അർഹിച്ചിരുന്നില്ലെന്ന് മുഹമ്മദ് ആമിർ വ്യക്തമാക്കിയത്. ഫൈനൽ കളിക്കാൻ തന്നെ പാകിസ്ഥാന് അർഹതയില്ലായിരുന്നു. പാകിസ്ഥാൻ എങ്ങനെ ഫൈനലിലെത്തിയെന്ന് ലോകത്തിന് മുഴുവൻ അറിയാം. ദൈവമാണ് ആ ടീമിനെ ഫൈനലിലെത്തിച്ചത്. ഈ ലോകകപ്പിലെ പാക് ബാറ്റർമാരുടെ പ്രകടനം നോക്കിയാൽ നിങ്ങൾക്ക് ഈ കാര്യം മനസിലാകും.
 
നേരത്തേ നടന്ന ആദ്യ മല്‍സരത്തിലെ അതേ പിച്ചാണ് ഫൈനലിലും മെല്‍ബണിലേതെങ്കില്‍ ടീം പതറുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചു. ഫൈനലിൽ പാകിസ്ഥാൻ്റെ തുടക്കം നല്ലതായിരുന്നു.എന്നാൽ ഉത്തരവാദിത്തതോടെ ബാറ്റ് വീശാൻ പാക് ബാറ്റർമാർക്ക് സാധിച്ചില്ല. ആമിർ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്റ്റ്യാനോയുടെ ആരോപണങ്ങൾ: താരത്തിന് 9.5 കോടി രൂപ പിഴ ചുമത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ്