Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്യാച്ചസ് വിൻ മാച്ചസ്, നിർണായകമായത് മോയിൻ അലി വിട്ട് കളഞ്ഞ ക്യാച്ചുകൾ

ക്യാച്ചസ് വിൻ മാച്ചസ്, നിർണായകമായത് മോയിൻ അലി വിട്ട് കളഞ്ഞ ക്യാച്ചുകൾ
, വ്യാഴം, 13 ഏപ്രില്‍ 2023 (13:02 IST)
ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ 3 റൺസിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസുമായി പരാജയപ്പെട്ടത്. അവസാന ബോൾ വരെ നീണ്ട മത്സരത്തിൽ മോയിൻ അലി ഫീൽഡിൽ വരുത്തിയ ചില പിഴവുകളാണ് നിർണായകമായത്. മത്സരത്തിൽ രാജസ്ഥാനെ ബാക്ക്ഫൂട്ടിൽ ആക്കാമായിരുന്ന അനവധി അവസരങ്ങളാണ് മത്സരത്തിൽ മോയിൻ അലി കളഞ്ഞുകുളിച്ചത്. ജോസ് ബട്ട്‌ലറുടെ നിർണായകവിക്കറ്റ് നേടാനായെങ്കിലും ബൗളിംഗിൽ റൺസ് വിട്ടുകൊടുത്ത മോയിൻ അലിക്ക് ബാറ്റ് കൊണ്ടും കാര്യമായ സംഭാവന ചെന്നൈയ്ക്ക് നൽകാനായില്ല.
 
മത്സരത്തിൽ ഓപ്പണിംഗ് താരം യശ്വസി ജെയ്സ്വാൾ പുറത്തായതോടെ ദേവ്ദത്ത് പടിക്കലായിരുന്നു സഞ്ജുവിന് പകരം മൂന്നാം നമ്പറിലെത്തിയത്. 38 റൺസ് മത്സരത്തിൽ നേടിയ പടിക്കൽ 14 റൺസിൽ കിട്ടിയ ക്യാച്ച് മോയിൻ അലി വിട്ടുകളഞ്ഞിരുന്നു. ഇതോടെ മത്സരത്തിൽ നിർണായകമായ കൂട്ടുക്കെട്ടുണ്ടാക്കാൻ പടിക്കലിനും ബട്ട്‌ലറിനും കഴിഞ്ഞു.
 
ഇതോടെ തുടർച്ചയായി വിക്കറ്റ് വീഴ്ത്തി രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം ചെന്നൈക്ക് നഷ്ടമായി. ഇതുപോലെ സഞ്ജു സാംസൺ പൂജ്യനായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ രവിചന്ദ്രൻ അശ്വിനെ പുറത്താക്കാനുള്ള 2 അവസരങ്ങളാണ് മോയിൻ അലി വിട്ടുകളഞ്ഞത്. 2സിക്സും ഒരു ബൗണ്ടറിയും നേടിയാണ് അശ്വിൻ അതിന് ശിക്ഷ നൽകിയത്. മത്സരത്തിൻ്റെ നിർണായകമായ ഘട്ടങ്ങളിൽ ഈ അവസരങ്ങൾ മുതലാക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നെങ്കിൽ രാജസ്ഥാനെതിരെ അനായാസമായി വിജയിക്കാൻ ചെന്നൈയ്ക്ക് സാധിക്കുമായിരുന്നുവെന്ന് ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പന്ത് ഒരിഞ്ച് മാറിയിരുന്നേൽ മത്സരത്തിൻ്റെ വിധി മറ്റൊന്നായേനെ: സംഭവിച്ചത് എന്തെന്ന് ധോനി