Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

10,000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്

10,000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്
, വെള്ളി, 12 മാര്‍ച്ച് 2021 (14:32 IST)
രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരം കൂടിയാണ് മിതാലി രാജ്.
 
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആൻ ബോഷിനെ ബൗണ്ടറി നേടികൊണ്ടാണ് മിതാലി രാജ് 10,000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടത്. 212 ഏകദിനങ്ങളിൽ നിന്നും 7 സെഞ്ചുറിയടക്കം 6974 റൺസും 10 ടെസ്റ്റുകളിൽ നിന്നും 663 റൺസും. ടി20യിൽ 37.52 ശരാശരിയിൽ 2364 റൺസുമാണ് മിതാലി സ്വന്തമാക്കിയിട്ടുള്ളത്. മിതാലിക്ക് മുൻപ് ഷാർലറ്റ് എഡ്വാർഡ്‌സ് മാത്രമാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് നേടിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോഫ്രാ ആർച്ചറും കളിക്കും, ഇന്ത്യക്കെതിരെ കരുത്തുറ്റ നിരയുമായി ഇംഗ്ലണ്ട്