Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോകകപ്പ് ടീം പ്രഖ്യാപനം: പാകിസ്ഥാൻ ടീമിൽ പൊട്ടിത്തെറി, പരിശീലകരായ മിസ്ബ ഉൾ ഹഖും വഖാർ യൂനുസും രാജിവെച്ചു.

ലോകകപ്പ് ടീം പ്രഖ്യാപനം: പാകിസ്ഥാൻ ടീമിൽ പൊട്ടിത്തെറി, പരിശീലകരായ മിസ്ബ ഉൾ ഹഖും വഖാർ യൂനുസും രാജിവെച്ചു.
, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (17:01 IST)
ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം പ്രഖ്യാപനത്തിന് തൊട്ടു‌പിന്നാലെ പാകിസ്ഥാൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മി‌സ്‌ബ ഉൾ ഹഖ് രാജിവെച്ചു. മിസ്‌ബയ്ക്കൊപ്പം ടീമിന്റെ ബൗളിങ് പരിശീലകനായ ഇതിഹാസതാരം വഖാർ യൂനിസും രാജി വെച്ചു.
 
2019ലാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഒരു വര്‍ഷം കൂടി ഇരുവര്‍ക്കും കാലാവധിയുണ്ട്. ഇവർക്ക് പകരം ബൗളിങ് പരിശീലകനായി സഖ്‌ലെയ്ന്‍ മുഷ്താഖും മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും താൽക്കാലിക ചുമതല ഏറ്റെടുക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി.
 
എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്‌തിയാണ് ഇരുവരുടെയും രാജിക്ക് പിന്നിലെന്നാണ് സൂചന. ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ നിന്നും ഫഖർ സമാൻ ഉൾപ്പടെയുള്ള താരങ്ങളെ പുറത്താക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും: ടീമിൽ ഊഴം കാത്ത് സഞ്ജു സാംസണും ശ്രേയസ് അയ്യരും