Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ഒരൊറ്റ ഇന്ത്യക്കാരനില്ല! ചരിത്രം തിരുത്തുമോ കോലി?

നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ഒരൊറ്റ ഇന്ത്യക്കാരനില്ല! ചരിത്രം തിരുത്തുമോ കോലി?
, വ്യാഴം, 3 മാര്‍ച്ച് 2022 (17:25 IST)
ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ 100 ടെസ്റ്റ് മത്സരങ്ങളെന്ന നാഴികകല്ല് പിന്നിടാനൊരുങ്ങുകയാണ് വിരാട് കോലി. ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കുന്ന പന്ത്രണ്ടാമത് ഇന്ത്യൻ താരമാണ് കോലി. താരം നൂറാം ടെസ്റ്റ് മത്സരത്തിന് നാളെ ഇറങ്ങുമ്പോൾ താരത്തിൽ നിന്നും ഒരു സെഞ്ചുറി പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
 
കോലി തന്റെ നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യന്‍ താരങ്ങളില്‍ 100ാം ടെസ്റ്റിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടിക പരിശോധിക്കാം. നൂറാം ടെസ്റ്റിൽ 64 റൺസ് നേടിയ വിവിഎസ് ലക്ഷ്‌മണാണ് പട്ടികയി‌ൽ ഒന്നാമതുള്ള താരം. ഇന്ത്യയ്ക്കായി 134 ടെസ്റ്റില്‍ നിന്ന് 8781 റണ്‍സാണ് ലക്ഷ്‌മൺ നേടിയിട്ടുള്ളത്.
 
നൂറാം ടെസ്റ്റിൽ 55 റൺസ് സ്വന്തമാക്കിയ കപിൽദേവാണ് പട്ടികയിൽ രണ്ടാമത്. 31 ടെസ്റ്റില്‍ 31.05 ശരാശരിയില്‍ 5248 റണ്‍സാണ് കപിലിന്റെ പേരിലുള്ളത്. നൂറാം ടെസ്റ്റിൽ 54 റൺസാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ സ്വന്തമാക്കിയിട്ടുള്ളത്. 200 ടെസ്റ്റില്‍ നിന്ന് 53.79 ശരാശരിയില്‍ 15921 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്.
 
നിലവിൽ ഇന്ത്യൻ കോച്ചും മുൻ നായകനുമായ രാഹുൽ ദ്രാവിഡാണ് പട്ടികയിൽ നാലാമത്. 52 റൺസാണ് ദ്രാവിഡ് തന്റെ നൂറാം ടെസ്റ്റിൽ നേടിയത്. 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സാണ് ദ്രാവിഡ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ ഇതിഹാസ താരമായ സുനിൽ ഗവാസ്‌കർ തന്റെ നൂറാം ടെസ്റ്റിൽ 48 റൺസാണ് നേടിയത്.125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
 
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ആറാം സ്ഥാനത്ത്. 43 റണ്‍സാണ് ഗാംഗുലി തന്റെ 100ാം ടെസ്റ്റില്‍ നേടിയത്. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സാണ് ഗാംഗുലിയുടെ പേരിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അബ്രാമോവിച്ച് ചെൽസി ക്ലബ് വിൽക്കുന്നു: തുക യുക്രെയ്‌ൻ യുദ്ധത്തിന്റെ ഇരകൾക്ക്