കൊച്ചി ടസ്ക്കേഴ്സിന് മറ്റൊരു തിരിച്ചടി കൂടി; കടുത്ത നിലപാടുമായി ബിസിസിഐ
കൊച്ചി ടസ്ക്കേഴ്സിന് മറ്റൊരു തിരിച്ചടി കൂടി; കടുത്ത നിലപാടുമായി ബിസിസിഐ
കൊച്ചി ടസ്ക്കേഴ്സിന് നഷ്ടപരിഹാരം നല്കാന് സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. 850 കോടി രൂപ നല്‍കണമെന്ന ആർബിട്രേഷൻ വിധി അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത്രയും വലിയ സംഖ്യ നല്‍കാനും കണ്ടെത്താനും കഴിയില്ലെന്നും ബോര്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഫയൽ ഇടപാടുകളും ശമ്പള വർധനവും മാത്രമാണ് ബിസിസിഐ പാസാക്കുന്നത്. അങ്ങനെയിരിക്കെ ഇത്രയും വലിയ തുക എങ്ങനെയാണ് നല്കാന് കഴിയുക. ബിസിസിഐ ജനറൽ ബോഡിയിൽ ഇത്രയും വലിയ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പാസാകില്ലെന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐയിലെ ഈ ഉദ്യോഗസ്ഥന് പറഞ്ഞു.
ഐ പി എല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 2011 സീസണില്‍ മാത്രം കളിച്ച ബ്ലാസ്റ്റേഴ്സിനെ ബിസിസിഐ പുറത്താക്കിയത്. ഇതേ തുടര്‍ന്നാണ് ടസ്ക്കേഴ്സ് അധികൃതര്‍ മറ്റു നടപടികളുമായി മുന്നോട്ട് പോയതും 850 കോടി രൂപ നഷ്ടപരിഹാരമായി ചോദിച്ചതും.