ക്ലാസി രാഹുലിനോടാണോ നിന്റെയൊക്കെ കളി ! കീപ്പറുടെ കൈകളില്‍ എത്തിയ പന്തിന് വിദഗ്ധമായി ഓടി റണ്‍സെടുത്തു; സെഞ്ചുറി നേടിയത് സിക്‌സര്‍ പറത്തി (വീഡിയോ)
ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സിന് മുന്‍പ് ഓള്‍ഔട്ടാകുമെന്ന് ആരാധകര്‍ പേടിച്ചിരുന്നു
ഏകദിന ലോകകപ്പിനു മുന്‍പ് വരെ കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പോലും വെറുക്കപ്പെട്ടവന്‍ ആയിരുന്നു. വ്യക്തി സ്‌കോറിനു വേണ്ടി കളിച്ച് ടീമിനെ പ്രതിരോധത്തിലാക്കുന്ന താരമെന്നാണ് എല്ലാവരും രാഹുലിനെ വിമര്‍ശിച്ചിരുന്നത്. എന്നാല്‍ ഏകദിന ലോകകപ്പിലെ ഓരോ ഇന്നിങ്‌സും രാഹുല്‍ എത്രത്തോളം മാറിയെന്നതിന്റെ സൂചനയായിരുന്നു. വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചവരെ കൊണ്ട് മധ്യനിരയിലെ വിശ്വസ്തന്‍ എന്ന് രാഹുല്‍ മാറ്റി വിളിപ്പിച്ചു. ഏകദിനത്തിലെ അതേ ഫോം ഇപ്പോള്‍ ടെസ്റ്റിലും തുടരുകയാണ് രാഹുല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ രക്ഷകനായി.
രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 245 റണ്‍സ് നേടി. 121/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത് രാഹുലിന്റെ ഇന്നിങ്സാണ്. 137 പന്തില്‍ 14 ഫോറും നാല് സിക്സും സഹിതം 101 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.
ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സിന് മുന്‍പ് ഓള്‍ഔട്ടാകുമെന്ന് ആരാധകര്‍ പേടിച്ചിരുന്നു. അവിടെ നിന്നാണ് വാലറ്റത്തെ കൂട്ടുപിടിച്ച് രാഹുല്‍ അവസാനം വരെ പൊരുതിയത്. ഇന്ത്യന്‍ നിരയില്‍ മറ്റൊരു താരം പോലും 40 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടില്ല. ടെസ്റ്റ് കരിയരിലെ എട്ടാം സെഞ്ചുറിയാണ് രാഹുല്‍ ഇന്ന് സെഞ്ചുറിയനില്‍ നേടിയത്.
വ്യക്തിഗത സ്‌കോര്‍ 95 ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് രാഹുലിന്റെ സെഞ്ചുറി നേട്ടം. അതിനിടയില്‍ അവസാന വിക്കറ്റായ പ്രസിദ്ധ് കൃഷ്ണ സ്‌ട്രൈക്കില്‍ നില്‍ക്കെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന രാഹുല്‍ സിംഗിളിനായി ഓടിയത് ഏറെ രസകരമായ കാഴ്ചയായിരുന്നു.
ലെഗ് സൈഡിലൂടെ കടന്നുപോയ ജെറാള്‍ഡ് കോട്ട്‌സീയുടെ പന്തില്‍ തൊടാന്‍ പോലും പ്രസിദ്ധ് കൃഷ്ണയ്ക്ക് സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്ന്‍ പന്ത് കൃത്യമായി കളക്ട് ചെയ്തു. ഈ സമയത്ത് രാഹുല്‍ വിദഗ്ധമായി ഓടി സ്‌ട്രൈക്ക് സ്വന്തമാക്കുകയായിരുന്നു. കീപ്പറുടെ ശ്രദ്ധ മാറിയെന്ന് മനസിലായപ്പോള്‍ രാഹുല്‍ ശരം വിട്ടപോലെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ഓടി. പ്രസിദ്ധ് കൃഷ്ണയും രാഹുലിന് സ്‌ട്രൈക്ക് ലഭിക്കാന്‍ പരമാവധി ശ്രമിച്ചു.
ഈ ഓവറില്‍ തന്നെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് പിന്നീട് രാഹുല്‍ സെഞ്ചുറി തികച്ചത്. അശ്രദ്ധ കാരണം രാഹുലിനെ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എത്തിച്ചതില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറോട് ബൗളര്‍ കോട്ട്‌സീ പരിഭവം പ്രകടമാക്കുകയും ചെയ്തു.