Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒരു പന്തല്ലെ ആ വരുന്നത്, വഴി മാറികൊടുത്തേക്കാം, സോഷ്യല്‍ മീഡിയയില്‍ ട്രോളേറ്റ് വാങ്ങി കെ എല്‍ രാഹുലിന്റെ പുറത്താകല്‍

KL Rahul

അഭിറാം മനോഹർ

, വെള്ളി, 8 നവം‌ബര്‍ 2024 (15:55 IST)
KL Rahul
ഇന്ത്യൻ ടീമിലെ സീനിയർ താരമാണെങ്കിലും ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിലും കെ എൽ രാഹുലിന് ഇപ്പൊൾ തിരിച്ചടികളുടെ കാലമാണ്. ബംഗ്ലാദേശിനെതിരെയും ന്യൂസിലൻഡിനെതിരെയും ടെസ്റ്റിൽ പരാജയമായെങ്കിലും ബോർഡർ ഗവാസ്കർ സീരീസിനുള്ള ഇന്ത്യൻ ടീമിലും കെ എൽ രാഹുൽ ഇടം പിടിച്ചിരുന്നു. നിർണായകമായ ഈ സീരീസിന് മുൻപായി ഫോം വീണ്ടെടൂക്കാനായി ഇന്ത്യ എയ്ക്കൊപ്പം കെ എൽ രാഹുൽ കളിച്ചിരുന്നു. മെൽബണിൽ ഓസ്ട്രേലിയ എയ്ക്കെതിരയായിരുന്നു ചതുർദിന ടെസ്റ്റ് മത്സരം.
 
ആദ്യ ഇന്നിങ്ങ്സിൽ വെറും 4 റൺസിന് പുറത്തായ താരം രണ്ടാം ഇന്നിങ്ങ്സിൽ 10 റൺസ് മാത്രമാണെടുത്തത്. മോശം സ്കോറിങ്ങിൻ്റെ പേരിലല്ല രണ്ടാം ഇന്നിങ്ങ്സിൽ കെ എൽ രാഹുൽ പുറത്തായ രീതിയാണ് ഇപ്പോൾ താരത്തിനെതിരെ പരിഹാസത്തിന് കാരണമായിരിക്കുന്നത്. ഓസ്ട്രേലിയ എയുടെ കോറി റോച്ചിക്കോളിയുടെ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ വലങ്കാലിൽ തട്ടിയ പന്ത് കാലുകൾക്കിടയിലൂടെയാണ് സ്റ്റമ്പിൽ പതിച്ചത്. 
 
 ഇത്തരത്തിൽ പുറത്താകാൻ കെ എൽ രാഹുലിന് മാത്രമെ സാധിക്കുകയുള്ളുവെന്നും താരത്തിന് ഇനിയും അവസരങ്ങൾ നൽകരുതെന്നുമാണ് താരത്തിൻ്റെ പുറത്താകൽ വീഡിയോയ്ക്ക് കീഴിൽ ആരാധകർ പറയുന്നത്. അതേസമയം ഒന്നാം ഇന്നിങ്ങ്സിൽ 62 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 73 എന്ന നിലയിലാണ്. 19 റൺസുമായി നിതീഷ് കുമാറും 9 റൺസുമായി നിതീഷ് കുമാറുമാണ് ക്രീസിൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേസിന്റെ പറുദീസയില്‍ അവതാരപ്പിറവി സംഭവിക്കുമോ?, ദക്ഷിണാഫ്രിക്കന്‍ പരമ്പര സഞ്ജുവിന് നിര്‍ണായകം