Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍സിബിക്ക് തോല്‍വി; ഈ ടീമിനെയും കൊണ്ട് പ്ലേ ഓഫില്‍ കയറാമെന്ന് കരുതേണ്ടെന്ന് ആരാധകര്‍

ആദ്യ മൂന്ന് പേര്‍ കളിച്ചില്ലെങ്കില്‍ ആര്‍സിബി തോല്‍ക്കുമെന്ന അവസ്ഥയ്ക്ക് എട്ട് മത്സരങ്ങള്‍ കഴിയുമ്പോഴും ഒരു മാറ്റവുമില്ല

ആര്‍സിബിക്ക് തോല്‍വി; ഈ ടീമിനെയും കൊണ്ട് പ്ലേ ഓഫില്‍ കയറാമെന്ന് കരുതേണ്ടെന്ന് ആരാധകര്‍
, വ്യാഴം, 27 ഏപ്രില്‍ 2023 (08:39 IST)
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നാലാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആര്‍സിബി 21 റണ്‍സിന്റെ തോല്‍വി വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 
 
ആദ്യ മൂന്ന് പേര്‍ കളിച്ചില്ലെങ്കില്‍ ആര്‍സിബി തോല്‍ക്കുമെന്ന അവസ്ഥയ്ക്ക് എട്ട് മത്സരങ്ങള്‍ കഴിയുമ്പോഴും ഒരു മാറ്റവുമില്ല. വിരാട് കോലി 37 പന്തില്‍ ആറ് ഫോര്‍ സഹിതം 54 റണ്‍സ് നേടി ആര്‍സിബിയുടെ ടോപ് സ്‌കോററായി. ഫാഫ് ഡു പ്ലെസിസ് (ഏഴ് പന്തില്‍ 17), ഗ്ലെന്‍ മാക്‌സ്വെല്‍ (നാല് പന്തില്‍ അഞ്ച്) എന്നിവര്‍ നിറം മങ്ങിയതോടെ മത്സരം ആര്‍സിബിക്ക് നഷ്ടമായി. മഹിപാല്‍ ലോംറര്‍ 18 പന്തില്‍ 34 റണ്‍സ് നേടി സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ദിനേശ് കാര്‍ത്തിക്ക് 18 പന്തില്‍ 22 റണ്‍സ് നേടി. മധ്യനിരയും വാലറ്റവും തകരുന്നതാണ് ആര്‍സിബിയുടെ ഈ സീസണിലെ നാല് പരാജയങ്ങള്‍ക്കും കാരണം. ഈ ടീമിനെയും വെച്ച് പ്ലേ ഓഫില്‍ കയറാമെന്ന പ്രതീക്ഷകള്‍ വേണ്ടെന്നാണ് ആര്‍സിബി ആരാധകര്‍ തന്നെ പങ്കുവയ്ക്കുന്നത്. 
 
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആന്ദ്രേ റസല്‍, സുയാഷ് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
ജേസണ്‍ റോയ് (29 പന്തില്‍ 56), നിതീഷ് റാണ (21 പന്തില്‍ 48), വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ 31), റിങ്കു സിങ് (10 പന്തില്‍ പുറത്താകാതെ 18) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 ല്‍ എത്തിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: കോടികൾ വാരിയെറിഞ്ഞതെല്ലാം പാഴ്, മുംബൈയിൽ കാമറൂൺ ഗ്രീൻ മുതൽ ജോഫ്ര ആർച്ചർ വരെയുള്ളവർ വാങ്ങുന്ന ശമ്പളം ഇങ്ങനെ