Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിക്കേറ്റ മാർക്ക് വുഡ് പുറത്ത്? ഒപ്പം ഓപ്പണർമാരും, മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

പരിക്കേറ്റ മാർക്ക് വുഡ് പുറത്ത്? ഒപ്പം ഓപ്പണർമാരും, മൂന്നാം ടെസ്റ്റിന്  ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
, ബുധന്‍, 18 ഓഗസ്റ്റ് 2021 (12:52 IST)
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും തങ്ങളുടെ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാകാതെ പോയ സാഹചര്യത്തിൽ ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. നിലവിലെ ഇംഗ്ലണ്ട് ഓപ്പണർമാറായ ഡോം സിബ്ലിക്ക് പകരം ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ഡേവിഡ് മലാൻ ടെസ്റ്റ് ടീമിൽ ഇടം നേടിയേക്കും.
 
നേരത്തെ രണ്ടാം ടെസ്റ്റിൽ നിന്നും സാക്ക് ക്രൗളിയെ ഒഴിവാക്കിയ ഇംഗ്ലണ്ട് സിബ്ലിയേയും ടീമിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ ഹസീബ് ഹമീദിന് ബാറ്റിങിൽ പ്രൊമോഷൻ ലഭിച്ചേക്കും. ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമാണെങ്കിലും 2018ന് ശേഷം ഡേവിഡ് മലാൻ ടെസ്റ്റിൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. മറ്റൊരു താരമായ ജെയിംസ് വിൻസിനും ഇംഗ്ലണ്ട് അവസരം നൽകിയേക്കും.
 
അതേസമയം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മാർക്ക് വുഡ് മൂന്നാം ടെസ്റ്റ് മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കുകയാണ്. സ്റ്റുവർട്ട് ബ്രോഡ്,ക്രിസ് വോക്‌സ്,ഒലേ സ്റ്റോൺസ്, ബെൻസ്റ്റോക്‌സ് എന്നീ താരങ്ങളുടെ അഭാവത്തിൽ മാർക്ക് വുഡും മടങ്ങേണ്ടി വരികയാണെങ്കിൽ ഇംഗ്ലണ്ടിന്റെ പരമ്പര സാധ്യതകളെ അത് മോശമായി ബാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുഷ്‌കയെ ആദ്യമായി കാണുന്നത് ഷാംപൂവിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍, അന്ന് കോലി ട്രോളി; വിരുഷ്‌ക പ്രണയബന്ധം തുടങ്ങുന്നത് ഇങ്ങനെ