Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പൗരത്വഭേദഗതിനിയമത്തെ പറ്റി ആദ്യപ്രതികരണവുമായി വിരാട് കോലി

പൗരത്വഭേദഗതിനിയമത്തെ പറ്റി ആദ്യപ്രതികരണവുമായി വിരാട് കോലി

അഭിറാം മനോഹർ

, ശനി, 4 ജനുവരി 2020 (17:16 IST)
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കെ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യമത്സരത്തിനായി ഗുവാഹത്തിയിലെത്തിയ കോലിക്ക് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൗരത്വഭേദഗതി നിയമത്തെ പറ്റിയുള്ള ചോദ്യം നേരിടേണ്ടി വന്നത്.
 
എന്നാൽ ചോദ്യത്തിന് കോലി വ്യക്തമായൊരുത്തരമില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു. നിയമത്തെ പറ്റി വേണ്ടത്ര അറിവില്ലാത്തതിനാൽ അഭിപ്രായം പറയുന്നത് നിരുത്തരവാദിത്തമാകുമെന്നും എന്നാൽ നഗരം സുരക്ഷിതമാണെന്നാണ് ബോധ്യമെന്നും പറഞ്ഞ കോലി ഇരു പക്ഷത്തു നിന്നും തീവ്രമായ അഭിപ്രായങ്ങളാണുയരുന്നതെന്നും കൂട്ടിച്ചേർത്തു.
 
പൗരത്വഭേദഗതി നിയമം നിലവിൽ വന്നതിന് ശേഷം ഏറ്റവുമധികം പ്രതിഷേധങ്ങൾ നടന്ന അസമിന്റെ തലസ്ഥാനത്താണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം. അതുകൊണ്ടാണ്  ഇന്ത്യൻ നായകന് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടിവന്നത്. 
 
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിൽ ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ പോസ്റ്ററുകളും ബാനറുകളും അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ബൗണ്ടറികളും സിക്സറുകളും സൂചിപ്പിക്കുന്ന 4,6 എന്നിവ എഴുതിയ പ്ലക്കാർഡുകൾക്കും ഗാലറിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണ ഇരട്ടസെഞ്ച്വറി! ഇത് രണ്ടാം ബ്രാഡ്മാനെന്ന് ക്രിക്കറ്റ് ലോകം