ഐപിഎല്ലില്‍ വിവാദങ്ങൾക്ക് യാതോരു പഞ്ഞവുമില്ല. മുംബൈ ഇന്ത്യന്‍സ്-ആര്‍സിബി മത്സരത്തിലെ അവസാന ബോളാണ് പുതിയ വിവാദത്തിന് വഴി തെളിച്ചത്‍. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 7 റണ്‍സ്. എന്നാല്‍ ഇതില്‍ ഒരു റണ്‍ നേടി 6 റണ്ണിന്‍റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്.
എന്നാല്‍ ആർ സി ബിയുടെ തോൽവി അമ്പയർ കാരണമാണെന്നാണ് പുതിയ ആരോപണം. മുംബൈ വിജയാഘോഷത്തിനിടെയാണ് ആ പിഴവ് സ്ക്രീനില്‍ തെളിഞ്ഞത്. മലിംഗ എറിഞ്ഞ അവസാന ബോള്‍ സ്റ്റെപ്പ് ഔട്ട് നോ ബോള്‍ ആയിരുന്നു.
അമ്പയര്‍ക്ക് പറ്റിയ പിഴവ് മൂലം ഇത് വിളിക്കപ്പെട്ടില്ല. നോ ബോളില്‍ 2 റണ്‍ നേടിയ ബംഗലൂരുവിന് ഇത് വിളിച്ചിരുന്നെങ്കില്‍ അടുത്ത പന്ത് ഫ്രീഹിറ്റ് കിട്ടുമായിരുന്നു. മാത്രവുമല്ല സ്ട്രൈക്കില്‍ വരുന്നത് എബി ഡിവില്ല്യേര്‍സ് ആയിരുന്നു. അത് കൊണ്ട് തന്നെ തങ്ങളുടെ വിജയം അമ്പയര്‍ തട്ടിമാറ്റിയതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആര്‍സിബി ആരാധകര്‍ പറയുന്നത്.
നായകൻ വിരാടും സംഭവത്തിൽ അമ്പയറിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. അമ്പയര്‍മാര്‍ കണ്ണുതുറന്ന് ഇരിക്കണമെന്നും നമ്മള്‍ കളിക്കുന്ന ഐപിഎല്‍ ആണെന്നും മത്സര ശേഷം കോലി പറഞ്ഞു. അവസാന പന്തില്‍ സംഭവിച്ചത് അപലപനീയമാണെന്ന് കോലി പറഞ്ഞു.