Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാഹുലിന്റെ വെടിക്കെട്ട് തുണച്ചില്ല; നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് തോല്‍‌വി - ജീവന്‍ നിലനിര്‍ത്തി മുംബൈ

രാഹുലിന്റെ വെടിക്കെട്ട് തുണച്ചില്ല; നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് തോല്‍‌വി - ജീവന്‍ നിലനിര്‍ത്തി മുംബൈ

രാഹുലിന്റെ വെടിക്കെട്ട് തുണച്ചില്ല; നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് തോല്‍‌വി - ജീവന്‍ നിലനിര്‍ത്തി മുംബൈ
മുംബൈ , വ്യാഴം, 17 മെയ് 2018 (08:12 IST)
നിര്‍ണായക മത്സരത്തില്‍ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 183 റൺസെടുക്കാനെ സാധിച്ചുള്ളു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടി കെഎല്‍ രാഹുല്‍ (60‌ പന്തില്‍ 94 ) പഞ്ചാബിനെ വിജയിപ്പിക്കും എന്ന് തോന്നിച്ചെങ്കിലും ഫലമുണ്ടായില്ല.

രാഹുലും(94) ആരോൺ ഫിഞ്ചും(46) സഖ്യം രണ്ടാം വിക്കറ്റിൽ അടിച്ചുകൂട്ടിയ 111 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചാണ് ബുംമ്ര കളിയുടെ ഗതി തിരിച്ചത്. ക്രിസ് ഗെയിൽ (18), മാർകസ് സ്റ്റോണിസ് (ഒന്ന്), അക്സർ പട്ടേൽ (10), യുവരാജ് സിംഗ് (1) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്കോറുകള്‍.

ടീമിനെ വിജയിപ്പിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം യുവരാജ് പാഴാക്കുന്നതും വേദനയോടെയാണ് പഞ്ചാബ്  ആരാധകര്‍ കണ്ടത്. തോല്‍‌വി നേരിട്ടതോടെ അവരുടെ പ്ലേ ഓഫ് പ്രിതീക്ഷകള്‍ കുറഞ്ഞു.

പൊള്ളാർഡിന്റെ (23 പന്തില്‍50) അർദ്ധ സെഞ്ചുറി മികവിലാണ് മുംബൈ 186 റൺസെടുത്തത്. ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 32), ഇഷാന്‍ കിഷൻ (12 പന്തിൽ 20), സൂര്യകുമാർ യാദവ് (15 പന്തിൽ 27) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറുകാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകര്‍ മുഴുവന്‍ ‘വയസന്‍‌പട’യ്‌ക്കൊപ്പം; മുംബൈ പെരുവഴിയില്‍, ഐപിഎല്ലില്‍ ധോണി മാജിക് - കണക്കുകള്‍ പുറത്ത്