ടി20 ലോകകപ്പ് മുൻപിൽ നിൽക്കെ സ്പിന്നർ വരുൺ ചക്രബർത്തിയുടെ ഫിറ്റ്‌നസിൽ ബിസിസിഐയ്ക്ക് ആശങ്ക. കാൽമുട്ടിലെ പരിക്ക് വരുണിനെ സാരമായി വലയ്ക്കുന്ന സാഹചര്യത്തിൽ ഐപിഎല്ലിൽ വരുണിനെ കളിപ്പിച്ച് റിസ്‌ക് എടുക്കാൻ ബിസിസിഐ തയ്യാറാകില്ലെന്നാണ് ലഭിക്കുന്ന സൂചന.
വരുണിന്റെ കാൽമുട്ടിലെ വേദന കുറയ്ക്കുന്നതിനായി നടപടികൾ കൊൽക്കത്ത സപ്പോർട്ട് സ്റ്റാഫുകൾ ആരംഭിച്ചു. വേദനാസംഹാരികൾ കഴിച്ചാണ് കഴിഞ്ഞ മത്സരങ്ങളിൽ വരുൺ കളിക്കാൻ ഇറങ്ങിയത്. ഐപിഎൽ 2021 സീസണിൽ 13 കളികളിൽ 15 വിക്കറ്റാണ് താരം നേടിയത്.
ഫിറ്റ്‌നസ് വീണ്ടെടുക്കാൻ റീഹാബിറ്റേഷൻ ആവശ്യമാണെങ്കിലും ടി20 ലോകകപ്പിൽ വരുൺ തുടരുമെന്നാണ് സൂചന. ടി20 ലോകകപ്പിൽ മാറ്റം വരുത്താൻ ഈ മാസം 15വരെയാണ് ടീമുകൾക്ക് മുന്നിലുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധങ്ങളിൽ ഒന്നാകുമെന്ന് കരുതപ്പെടുന്ന കളിക്കാരനാണ് വരുൺ ചക്രവർത്തി.