Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വാക്കുകൊണ്ടും ബാറ്റുകൊണ്ടും എതിരാളികളെ കടന്നാക്രമിച്ച പന്ത്, വാരിപുണർന്ന് കോഹ്ലി!

വാക്കുകൊണ്ടും ബാറ്റുകൊണ്ടും എതിരാളികളെ കടന്നാക്രമിച്ച പന്ത്, വാരിപുണർന്ന് കോഹ്ലി!
, തിങ്കള്‍, 7 ജനുവരി 2019 (11:24 IST)
കാത്തിരിപ്പിനൊടുവിൽ ഇന്ത്യ ഓസ്ട്രേലിയയെ കൂപ്പുകുത്തിച്ചിരിക്കുന്നു. റണ്‍വേട്ടയില്‍ കോഹ്ലിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും റണ്‍സുകള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യ അനായാസം ഓസീസിനെ മറികടക്കുകയായിരുന്നു.  
 
ടൂര്‍ണ്ണമെന്റില്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 74.42 ബാറ്റിംഗ് ശരാശരിയില്‍ റണ്‍സാണ് പൂജാര അടിച്ചെടുത്തത്. രണ്ടാമതെത്തിയ റിഷഭ് പന്ത് 58.33 ബാറ്റിംഗ് ശരാശരിയില്‍ 350 റണ്‍സും സ്വന്തമാക്കി. ഇന്ത്യന്‍ നായകന്‍ കോഹ്ലിയ്ക്ക് 40.28 ബാറ്റിംഗ് ശരാശരിയില്‍ 282 റണ്‍സ് മാത്രമേ കണ്ടെടുക്കാനായുളളു.
 
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രണ്ട് താരങ്ങളാണ് ചേതേശ്വര്‍ പൂജാരയും യുവതാരം ഋഷഭ് പന്തും. പൂജാര ബാറ്റ് കോണ്ട് മികച്ച പ്രകടം നടത്തിയപ്പോള്‍ വാക്കുക്കൊണ്ടും ബാറ്റ് കൊണ്ടും എതിരാളികളെ കടന്നാക്രമിച്ച താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
 
സിഡ്നിയിൽ 20 ക്യാച്ചുകള്‍ സ്വന്തമാക്കുകയും ആദ്യ ഇന്നിംഗ്‌സില്‍ തന്നെ 189 പന്തുകള്‍ നേരിട്ട പന്ത് 15 ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 159 റണ്‍സും നേടി താന്‍ നിസാരക്കാരനല്ലെന്ന് തെളിയിച്ച താരമാണ് പന്ത്. കോഹ്ലിയെ പോലും പിന്നിലാക്കിയ പന്തിനെ വാരിപുണർന്ന് ആഹ്ലാദം പങ്കിട്ടിരിക്കുകയാണ് കോഹ്ലി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുച്ഛിച്ചവരെ കൊണ്ട് കൈയ്യടിപ്പിച്ചു, രവി ശാസ്ത്രിക്ക് പുജാരയുടെ മധുരപ്രതികാരം!