Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷമിയില്ല, കെ എൽ രാഹുൽ തുടരും, പുതുമുഖങ്ങളായി അഭിമന്യൂ ഈശ്വരനും നിതീഷും ഹർഷിത് റാണയും, ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്കുള്ള ടീം ഇങ്ങനെ

India vs New Zealand 2nd Test

അഭിറാം മനോഹർ

, ഞായര്‍, 27 ഒക്‌ടോബര്‍ 2024 (10:53 IST)
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി 18 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന അഭിമന്യൂ ഈശ്വരന്‍, നിതീഷ് കുമാര്‍ റെഡ്ഡി,ഹര്‍ഷിത് റാണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ട്രാവലിംഗ് റിസര്‍വായി ഫാസ്റ്റ് ബൗളര്‍മാരായ മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി,ഖലീല്‍ അഹമ്മദ് എന്നിവരും ടീമിലുണ്ട്.
 
കഴിഞ്ഞ ഓസീസ് പരമ്പരകളില്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്ന ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്ലാതെയാണ് ഇക്കുറി ഇന്ത്യ  ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ മോശം ഫോമും ടീമിനെ അലട്ടുന്നത്. നിലവില്‍ ടീമിലുള്ള ബാറ്റര്‍മാരില്‍ ശുഭ്മാന്‍ ഗില്‍,റിഷഭ് പന്ത് എന്നിവര്‍ക്ക് മാത്രമെ ഓസ്‌ട്രേലിയന്‍ സാഹചര്യം പരിചിതമായുള്ളു. നിലവില്‍ ന്യൂസിലന്‍ഡുമായി പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടുവാന്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയിക്കേണ്ടിവരും. അതേസമയം കഴിഞ്ഞ 2 തവണ സ്വന്തം മണ്ണിലേറ്റ പരാജയത്തിന് കണക്ക് ചോദിക്കാനായിരികും ഓസീസ് സംഘം ഇറങ്ങുക.
 
 ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ശുഭ്മാന്‍ ഗില്‍,അഭിമന്യൂ ഈശ്വരന്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡീ,വാഷിങ്ങ്ടണ്‍ സുന്ദര്‍,ആകാശ് ദീപ് സിംഗ്,മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണം, തോൽവിയിൽ പൊട്ടിത്തെറിച്ച് രോഹിത് ശർമ