Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുവിയും സച്ചിനും സെവാഗും നിറഞ്ഞാടി, ലാറയുടെ വെടിക്കെട്ട് പ്രകടനം പാഴായി: ഇന്ത്യൻ ലെജൻഡ്‌സ് ഫൈനലിൽ

യുവിയും സച്ചിനും സെവാഗും നിറഞ്ഞാടി, ലാറയുടെ വെടിക്കെട്ട് പ്രകടനം പാഴായി: ഇന്ത്യൻ ലെജൻഡ്‌സ് ഫൈനലിൽ
, വ്യാഴം, 18 മാര്‍ച്ച് 2021 (17:21 IST)
ഒരു തലമുറയുടെ ആവേശമായിരുന്ന താരങ്ങളെല്ലാം അഴിഞ്ഞാടിയപ്പോൾ റോഡ് സേഫ്‌റ്റി സീരീസിലെ ഇന്ത്യ-വിൻഡീസ് മത്സരം സമ്മാനിച്ചത് മറക്കാനാവാത്ത ചില കാഴ്‌ച്ചകൾ. മത്സരത്തിൽ സച്ചിൻ,സെവാഗ്,യുവരാജ് എന്നീ മുൻനിര താരങ്ങളുടെ പ്രകടനങ്ങളുടെ ബലത്തിൽ 218 എന്ന കൂറ്റൻ സ്കോർ തീർത്ത ഇന്ത്യ 12 റൺസിനാണ് മത്സരത്തിൽ വിജയിച്ചത്. ഇതോടെ ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇന്ത്യൻ ലെജൻഡ്‌സ് യോഗ്യത നേടി.
 
17 പന്തിൽ നിന്നും 35 റൺസോടെ സെവാഗ് തുടങ്ങിവെച്ച വെടിക്കെട്ട് സച്ചിനും യുവരാജും ഏറ്റെടുത്തതോടെ ഇന്ത്യ 20 ഓവറിൽ നിന്നും സ്വന്തമാക്കിയത് 218 റൺസ്. സച്ചിൻ 42 പന്തിൽ നിന്നും 65 റൺസും പിന്നാലെയെത്തിയ യുവരാജ് 20 പന്തിൽ നിന്നും 49 റൺസും നേടി. തുടർച്ചയായ 3 സിക്‌സറുകൾ അടക്കം 245 സ്ട്രൈക്ക് റേറ്റോടെയാണ് യുവരാജിന്റെ ഇന്നിങ്‌സ്.
 
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് അതേ നാണയത്തിൽ തിരിച്ചടിച്ചു .വിൻഡീസിനായി ഡ്വെയിൻ സ്മിത്ത് 36 പന്തിൽ 63ഉം ഡിയോനരേയ്‌ൻ 44 പന്തിൽ 59ഉം ഇതിഹാസ താരമായ ബ്രയാൻ ലാറ 28 പന്തിൽ 46 റൺസും നേടിയെങ്കിലും 6 റൺ വ്യത്യാസത്തിൽ ഇന്ത്യൻ ലെജൻഡ്‌സ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരം ഇന്ന്, തോറ്റാൽ പരമ്പര നഷ്ടം