Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Suryakumar Yadav: 'ദക്ഷിണാഫ്രിക്ക ജയിച്ചോട്ടെ എന്നാണോ ക്യാപ്റ്റന്'; അക്‌സറിനു ഓവര്‍ കൊടുക്കാത്തതില്‍ സൂര്യയ്ക്ക് വിമര്‍ശനം, മണ്ടന്‍ തീരുമാനമെന്ന് ആരാധകര്‍

ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ

Suryakumar Yadav, Axar Patel and Varun Chakravarthy

രേണുക വേണു

, തിങ്കള്‍, 11 നവം‌ബര്‍ 2024 (08:00 IST)
Suryakumar Yadav, Axar Patel and Varun Chakravarthy

Suryakumar Yadav: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ വിമര്‍ശിച്ച് ആരാധകര്‍. ജയത്തിനു തൊട്ടരികില്‍ എത്തിയിട്ട് പടിക്കല്‍ കലമുടയ്ക്കുന്ന പരിപാടിയാണ് സൂര്യ ചെയ്തതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ സ്പിന്നിനെ കളിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടും അക്‌സര്‍ പട്ടേലിനെ ഒരു ഓവര്‍ മാത്രം പന്തെറിയിപ്പിച്ചത് മണ്ടന്‍ തീരുമാനമായെന്ന് ആരാധകര്‍ പറയുന്നു. 
 
ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഏറെക്കുറെ ജയം ഉറപ്പിച്ച സമയത്താണ് ഇന്ത്യ കളി കൈവിടാന്‍ തുടങ്ങിയത്. 15.4 ഓവറില്‍ 86 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്സ് (41 പന്തില്‍ പുറത്താകാതെ 47), ജെറാള്‍ഡ് കോട്ട്സീ (ഒന്‍പത് പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയുടെ കൈയില്‍ നിന്ന് ജയം തട്ടിപ്പറിച്ചെടുത്തു. 
 
പേസര്‍മാര്‍ നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ആവേശ് ഖാന്‍ മൂന്ന് ഓവറില്‍ 23 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 22 റണ്‍സും വഴങ്ങി. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയിക്ക് ഒരു വിക്കറ്റ്. ബിഷ്‌ണോയ് വിട്ടുകൊടുത്തത് നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ്. മറ്റൊരു സ്പിന്നറായ അക്‌സര്‍ പട്ടേല്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്. വഴങ്ങിയതാകട്ടെ വെറും രണ്ട് റണ്‍സ്. അക്‌സറിനു മൂന്ന് ഓവര്‍ കൂടി ശേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നായകന്‍ സൂര്യകുമാര്‍ അക്‌സറിനെ പിന്നെ പന്തെറിയാന്‍ വിളിച്ചിട്ടില്ല.
 
സ്പിന്നര്‍മാര്‍ വിക്കറ്റ് എടുക്കുകയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുകയും ചെയ്തിട്ടും ഓരോവര്‍ കൂടി അക്‌സറിനെ പരീക്ഷിക്കാന്‍ സൂര്യക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. അക്‌സര്‍ ഒന്നോ രണ്ടോ ഓവര്‍ കൂടി എറിഞ്ഞിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ ഇന്ത്യക്ക് അനുകൂലമാകാന്‍ സാധ്യതയുണ്ടായിരുന്നെന്നും ആരാധകര്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

South Africa vs India, 2nd T20: പടിക്കല്‍ കലമുടച്ച് ഇന്ത്യ; രണ്ടാം ട്വന്റി 20 യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം