Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടി20 പരമ്പര ഇന്ത്യയ്ക്ക്, വിജയം ഒരുക്കിയത് അവസാന ഓവറിൽ രണ്ട് സിക്സർ പായിച്ച ഹാർദ്ദിക് പാണ്ഡ്യ

ടി20 പരമ്പര ഇന്ത്യയ്ക്ക്, വിജയം ഒരുക്കിയത് അവസാന ഓവറിൽ രണ്ട് സിക്സർ പായിച്ച ഹാർദ്ദിക് പാണ്ഡ്യ
, ഞായര്‍, 6 ഡിസം‌ബര്‍ 2020 (17:39 IST)
ആവേശകരമായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം, ഇതോടെ 2-0 ന് ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാന ഓവറിൽ രണ്ട് സിക്സർ പറത്തിയാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 195 എന്നവിജായലക്ഷ്യം രണ്ട് ബോൾ ബാകി നിൽക്കെ ഇന്ത്യ മറികടന്നു, ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യയുടെ ജയം. അവസാന രണ്ട് ഓവറുകളിൽ ഹാർദ്ദിക പാണ്ഡ്യയും ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തു. 14 റൺസാണ് അവസാന ഓവറിൽ ജയിയ്ക്കാൻ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഇവിടെയാണ് ഹാർദ്ദിക് പാണ്ഡ്യ രക്ഷകനായത്.  
 
ആദ്യ ഓവറുകളിൽ പതറി എങ്കിലും കെഎൽ രാഹുലും ശിഖർ ധവാനും ചേർന്ന് ഇന്ത്യയ്ക്ക് ഭേതപ്പെട്ട തുടക്കം തന്നെ നൽകി 82 രൺസാണ് ഇരുവരും ചേന്നുള്ള കൂകെട്ടിൽ പിറന്നത്. 36 പന്തുകളിൽനിന്നും 52 റൺസ് നേടി ശിഖർ ധവാൻ ഇന്ത്യയ്ക്കായി അർധ സെഞ്ച്വറി സ്വന്തമാക്കി. 22 പന്തുകളീൽനിന്നും 30 റൺസ് നേടിയാണ് കെഎൽ രാഹുൽ മടങ്ങിയത്,. മൂന്നാമനായി എത്തിയ നായകൻ വിരാട് കോഹ്‌ലി 24 പന്തിൽനിന്നും 40 റൺസ് കൂട്ടിച്ചേർത്തു. ശിഖർ ധവാന് പിന്നാലെ സഞ്ജു സാംസൺ ആണ് നാലാം സമ്പറിൽ ഇറങ്ങിയത് എന്നാൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല 10 പന്തുകളിൽനിന്നും 15 റൺസ് നേടാൻ മാത്രമാണ് സഞ്ജുവിനായത്.
 
സഞ്ജു മടങ്ങിയയതിന് പിന്നാലെയാണ് ഹാർദ്ദിക് പാണ്ഡ്യ ക്രീസിലെത്തുന്നത്. കോഹ്‌ലി ഹാർദ്ദിക്കുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിയ്ക്കുന്നതിനിടെയാണ് വൈഡ്ബോൾ അറ്റംപ് ചെയ്ത് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങിയത്. ഹാർദ്ദിക് പാണ്ഡ്യ ഇതോടെ നേതൃത്വം ഏറ്റെടുത്തു. കോഹ്‌ലിയ്ക്ക് പിന്നാലെയെത്തിയ ശ്രേയസ് അയ്യരും ഹാർദ്ദിക്കിന് മികച്ച പിന്തുണ നൽകി. രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 22 പന്തുകളിൽനിന്നും 42 റൺസാണ് പാണ്ഡ്യ നേടിയത്. 5 പന്തുകളിൽനിന്നും 12 റൺസാണ് ശ്രേയസ് അയ്യരുടെ സമ്പാദ്യം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി ഇല്ലെങ്കിലും പ്രശ്നമില്ല; നായകന്റെ കരുത്തുകാട്ടി രഹാനെ