Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Champions Trophy: 'പാക്കിസ്ഥാനിലേക്ക് വരാത്തത് എന്തുകൊണ്ട്?' ബിസിസിഐ എഴുതി നല്‍കണമെന്ന് പിസിബി

ഇന്ത്യയെ പാക്കിസ്ഥാനിലേക്ക് വിടില്ലെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ

India

രേണുക വേണു

, ബുധന്‍, 13 നവം‌ബര്‍ 2024 (09:25 IST)
Champions Trophy: ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് വരാത്തതിനു കാരണം എഴുതി നല്‍കണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പിസിബി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനു (ഐസിസി) കത്തയച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചാംപ്യന്‍സ് ട്രോഫിക്ക് അയക്കാത്തതിനു കാരണം വ്യക്തമാക്കി ബിസിസിഐ തങ്ങള്‍ക്ക് കത്തയക്കണമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോടു ആവശ്യപ്പെട്ടിരിക്കുന്നത്. 
 
ഇന്ത്യയെ പാക്കിസ്ഥാനിലേക്ക് വിടില്ലെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ. ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടത്തുകയാണെങ്കില്‍ ചാംപ്യന്‍സ് ട്രോഫി കളിക്കാമെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാല്‍ മറ്റു ടീമുകളെല്ലാം വരുമ്പോള്‍ ഇന്ത്യക്ക് മാത്രമായി പ്രത്യേക സംവിധാനം ഒരുക്കുന്നത് ശരിയല്ലെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പക്ഷം. 
 
ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ മെയില്‍ മുഖേന ഐസിസിയെ അറിയിച്ചത്. ഈ സന്ദേശം ഐസിസി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനേയും അറിയിച്ചു. പാക്കിസ്ഥാന്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചത്. ഇന്ത്യക്കു വേണ്ടി മാത്രം പ്രത്യേക സജ്ജീകരണം ഒരുക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. 
 
ബിസിസിഐയുടെ കടുംപിടിത്തമാണ് നിലവില്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാന് മത്സരങ്ങള്‍ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ആ അധികാര പരിധിയില്‍ കയറി പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിമര്‍ശനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ