ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ആറാം ബൗളറുടെ അഭാവം പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തിരിച്ചടിയായെന്നും ഹാര്‍ദിക് പന്തെറിയുമെങ്കില്‍ തീര്‍ച്ചയായും പ്ലേയിങ് ഇലവനില്‍ ഉണ്ടാകണമെന്നും ഇന്ത്യന്‍ ക്യാംപില്‍ അഭിപ്രായമുണ്ട്. നേരത്തെ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷനെ പരിഗണിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഹാര്‍ദിക് നെറ്റ്‌സില്‍ പന്തെറിഞ്ഞു തുടങ്ങിയത് ശുഭസൂചനയാണ്. ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂര്‍ മൂന്നാം പേസര്‍ ആയി ടീമില്‍ സ്ഥാനം പിടിക്കും. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചഹറിനെ കളത്തിലിറക്കുമോ എന്നും കണ്ടറിയണം.
സാധ്യത ഇലവന്‍ ഇങ്ങനെ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ