Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ind vs Afg : ദ്ദുബെയും ജയ്സ്വാളും തകർത്താടി, അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് പരമ്പര

India,afghanisthan,Shivam dubey,Jaiswal

അഭിറാം മനോഹർ

, തിങ്കള്‍, 15 ജനുവരി 2024 (08:56 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഫ്ഗാനെ ആറു വിക്കറ്റിന് തകര്‍ത്താണ് ഒരു മത്സരം ശേഷിക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
 
ജയ്‌സ്വാള്‍ 34 പന്തില്‍ നിന്നും അഞ്ച് ഫോറും ആറ് സിക്ദുമടക്കം 68 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെ 32 പന്തില്‍ നിന്ന് 5 ഫോറും 4 സിക്‌സുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിചേര്‍ത്ത 92 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യന്‍ വിജയത്തിന്റെ തറക്കല്ലിട്ടത്. കഴിഞ്ഞ മത്സരത്തില്‍ പൂജ്യനായി മടങ്ങിയ രോഹിത് ശര്‍മ ഈ മത്സരത്തിലും നിരാശപ്പെടുത്തി. തുടര്‍ന്നെത്തിയ സൂപ്പര്‍ താരം വിരാട് ക്ലിയ്ക്ക് 29 റണ്‍സേ നേടാനായുള്ളുവെങ്കിലും 16 പന്തില്‍ നിന്നും 5 ബൗണ്ടറിയടക്കം മികച്ച പ്രകടനമാണ് താരം നടത്തിയത്. റിങ്കു സിംഗ് 9 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ വിക്കറ്റ് കീപ്പര്‍ താരം ജിതേഷ് ശര്‍മയും പൂജ്യനായി മടങ്ങി. അഫ്ഗാനായി കരീം ജനത് 2 വിക്കറ്റ് വീഴ്ത്തി.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഇന്നിങ്ങ്‌സ് 172 റണ്‍സില്‍ അവസാനിച്ചിരുന്നു. 34 പന്തില്‍ നിന്നും 5 ഫോറും 4 സിക്‌സും സഹിതം 57 റണ്‍സാണ് താരം നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ അര്‍ഷദീപ് സിംഗ് മൂന്നും രവി ബിഷ്‌ണോയ്,അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.ഒരു വിക്കറ്റ് ശിവം ദൂബെയ്ക്കാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്വിൻ മികച്ച താരമായിരിക്കും, എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അർഹനല്ല, രൂക്ഷവിമർശനവുമായി യുവരാജ് സിംഗ്