Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഏകദിന ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ഓസീസ് സീരീസ്, പുതിയ പരമ്പര പ്രഖ്യാപിച്ച് ടീം ഇന്ത്യ

ഏകദിന ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ഓസീസ് സീരീസ്, പുതിയ പരമ്പര പ്രഖ്യാപിച്ച് ടീം ഇന്ത്യ
, ഞായര്‍, 2 ജൂലൈ 2023 (17:08 IST)
ഏകദിന ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയയുമായി 5 ടി20 മത്സരങ്ങളുടെ പരമ്പര പ്രഖ്യാപിച്ച് ടീം ഇന്ത്യ. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വെസ്റ്റിൻഡീസ് പര്യടനം മുതൽ തുടർച്ചയായ മത്സരങ്ങളാണ് ഇന്ത്യയെ വെസ്റ്റിൻഡീസിൽ 2 ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതിന് പിന്നാലെ അയർലൻഡിനെതിരെ ടി20 പരമ്പരയും ഇന്ത്യ കളിക്കും.
 
അയർലൻഡ് പരമ്പരയ്ക്ക് ശേഷമാകും 50 ഓവർ ഫോർമാറ്റിൽ ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുക. ഏഷ്യാകപ്പിന് പിന്നാലെ 3 ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഓസീസ് ഇന്ത്യയിലേക്ക് വരാനും സാധ്യതയുണ്ട്. ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അഫ്ഗാനിസ്ഥാൻ പരമ്പരയും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഇതിനെല്ലം ശേഷമാകും ഏകദിന ലോകകപ്പിൽ ഇന്ത്യ കളിക്കുക. ലോകകപ്പിൻ്റെ അതേസമയത്ത് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം നിര ടീമിനെയാകും അണിനിരത്തുക. ഇതിന് ശേഷമാകും ഓസ്ട്രേലിയ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവന്‍ സിംഹത്തിന്റെ ഹൃദയമുള്ളവന്‍, ലിയോണ്‍!, പോരാളിക്ക് ആദരവുമായി ലോര്‍ഡ്‌സ്: അത്യപൂര്‍വമായ നിമിഷങ്ങള്‍ സമ്മാനിച്ച് ആഷസ്