Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിനപരമ്പരയ്‌ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തി, കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഹസ്‌തദാനത്തിനും സെൽഫിക്കും വിലക്ക്

ഏകദിനപരമ്പരയ്‌ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തി, കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഹസ്‌തദാനത്തിനും സെൽഫിക്കും വിലക്ക്

അഭിറാം മനോഹർ

, ചൊവ്വ, 10 മാര്‍ച്ച് 2020 (13:14 IST)
ഇന്ത്യ -ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തി. വ്യാഴഴ്ച്ച ധർമശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം.കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും ക്വിന്റൺ ഡി കോക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പമുണ്ട്.പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനത്തിനില്ലെന്നും ആരാധകരുമായി സെൽഫിയടക്കമുള്ള കാര്യങ്ങൾക്ക് സഹകരിക്കില്ലെന്നും ദക്ഷിണാഫ്രിക്കൻ കോച്ച് മാർക്ക് ബൗച്ചർ വ്യക്തമാക്കി. 
 
ആകെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 15ന് ലഖ്‌നൗവിലും 18ന് കൊൽക്കത്തയിലുമാണ് മറ്റ് മത്സരങ്ങൾ. കൊവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും മുൻനിശ്ചയപ്രകാരം തന്നെ പരമ്പര നടക്കുമെന്ന് നേരത്തെ ഇരു ക്രിക്കറ്റ് ബോർഡുകളും വ്യക്തമാക്കിയിരുന്നു.മത്സരവേദികളായ നഗരങ്ങളിലൊന്നും കൊവിഡ്19 റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ചാര്‍ട്ടേഡ് വിമാനങ്ങളിലാവും ടീം സഞ്ചരിക്കുകയെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. പരമ്പരയ്‌ക്ക് മാറ്റമുണ്ടാകില്ലെന്ന് കഴിഞ്ഞ വാരം തന്നെ ബിസിസിഐ അധികൃതർ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി ടി ഉഷയ്‌ക്ക് ബിബിസിയുടെ കായിക പുരസ്‌കാരം