Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിക്കണമെങ്കില്‍ ഈ രണ്ട് കാര്യങ്ങളില്‍ വിജയിക്കണം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിക്കണമെങ്കില്‍ ഈ രണ്ട് കാര്യങ്ങളില്‍ വിജയിക്കണം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിക്കണമെങ്കില്‍ ഈ രണ്ട് കാര്യങ്ങളില്‍ വിജയിക്കണം
ലണ്ടന്‍ , ശനി, 10 ജൂണ്‍ 2017 (14:57 IST)
വിരാട് കോഹ്‌ലിയും സംഘവും ഇതുപോലൊരു വിഷമഘട്ടത്തില്‍ അടുത്തകാലത്തൊന്നും എത്തിയിട്ടുണ്ടാകില്ല. ലങ്കയ്‌ക്കെതിരെ സുനശ്ചിതമെന്ന് ഉറച്ചു വിശ്വസിച്ച ജയം എതിരാളികള്‍ പുഷ്‌പം പോലെ സ്വന്തമാക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ സെമി പ്രവേശനം നിശ്ചയിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഞായറാഴ്‌ച ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് സെമിയിലെത്താന്‍ സാധിക്കൂ. ഗ്രൂപ്പിലെ എല്ലാ ടീമും ഒരു ജയവും ഒരു തോല്‍‌വിയുമായി നില്‍ക്കുന്നതിനാല്‍ ബി ഗ്രൂപ്പിലെ ഇനിയുള്ള പോരാട്ടം കടു കട്ടിയാകും. ലങ്കയ്‌ക്കെതിരെ ജയം നേടിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെതിരെ തോല്‍‌വി ഇരന്നുവാങ്ങി. പാകിസ്ഥാനെതിരെ കിടിലന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ശ്രീലങ്കയ്ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞതോടെയാണ് സെമി പ്രവേശനത്തില്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായത്.

321റണ്‍സ് അടിച്ചു കൂട്ടിയിട്ടും ലങ്കയ്‌ക്കെതിരെ പരാജയം രുചിക്കേണ്ടിവന്ന ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ആശങ്ക വാനോളമുണ്ട്. എ ബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടുന്ന ശക്തമായ ബാറ്റിംഗ് നിരയുള്ള ടീമിനെതിരെ എത്ര റണ്‍സ് നേടിയാലാണ് ജയിക്കാന്‍ സാധിക്കുക എന്നതാണ് കോഹ്‌ലിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

ബാറ്റിംഗിലെ ഇന്ത്യയുടെ ആശങ്കകള്‍:-

ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാല്‍ 340 റണ്‍സ് എങ്കിലും നേടിയാലെ ജയിക്കാനാകൂ എന്നാണ് ടീം ഇന്ത്യ ഇപ്പോള്‍ വിലയിരുത്തുന്നത്. ലങ്കയ്‌ക്കെതിരായ പരാജയത്തിന് ശേഷം കോഹ്‌ലി ഇക്കാര്യം പറയാതെ പറയുകയും ചെയ്‌തു. ധവാന്‍- രോഹിത് സഖ്യം വിജയിക്കുമ്പോഴും  ഒരിക്കല്‍പോലും ശരാശരി ആറ് റണ്‍സിന് മുകളിലേക്ക് ഉയര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല.  

മധ്യ ഓവറുകള്‍ റണ്‍ നിരക്ക് കുറയുന്നതും അവസാന പത്ത് ഓവറില്‍ ബാറ്റിംഗിന് വേഗത കുറയുന്നതും ആശങ്കയുണ്ടാക്കുന്നു. യുവരാജ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, മഹേന്ദ്ര സിംഗ് ധോണി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ മധ്യ ഓവറുകളില്‍ ക്രീസില്‍ ഉറച്ചു നില്‍ക്കുകയും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കേണ്ടതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അത്യാവശ്യമാണ്.

ബോളിംഗിലെ ആശങ്കകള്‍:-

മഴയ്‌ക്കുള്ള സാധ്യത നില നില്‍ക്കുന്നതിനാല്‍ പ്രവചനങ്ങള്‍ ഒന്നും സാധ്യമല്ലെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്ത അതേ ബോളിംഗ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് നേരെ പുറത്തെടുത്താല്‍ ഇന്ത്യയുടെ തോല്‍‌വി സുനിശ്ചിതമായിരിക്കും.

അംല, ഡ്യുപ്ലെസി, ഡി കോക്ക്, ഡിവില്ലിയേഴ്‌സ്, മില്ലര്‍, ഡുമിനി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വെല്ലുവിളിയാണ്. ലങ്കയ്‌ക്കെതിരെ തല്ലുകൊണ്ട ജഡേജയെ ഒഴിവാക്കി പകരം ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മുഹമ്മദ് ഷമ്മിയും അശ്വിനെയും വിശ്വാസത്തിലെടുത്തു വേണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കേണ്ട അന്തിമ ഇലവനെ പ്രഖ്യാപിക്കാന്‍.  

ബോളിംഗിനൊപ്പം ഫീല്‍‌ഡിംഗിലും മികവ് പുലര്‍ത്തിയാല്‍ മാത്രമെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കു. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ പേസ് ആക്രമണം ദയനീയമായിരുന്നു. ഉമേഷ് യാദവ് മികച്ച രീതിയില്‍ പന്ത് എറിയുന്നുണ്ടെങ്കിലും വിക്കറ്റ് നേടുന്നതില്‍ പരാജയപ്പെടുന്നു. മറ്റ് മൂന്ന് പേസ് ബൗളര്‍മാരും കാര്യമായി ശ്രീലങ്കയ്ക്ക് ഭീഷണി ഉയര്‍ത്താനായില്ല.

ഹാര്‍ദിക് പാണ്ഡ്യ, ബുമ്ര , ഭവനേശ്വര്‍ കുമാര്‍ എന്നിവരും മികവ് പുലര്‍ത്തേണ്ടത് നില നില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്.  ലങ്കയ്‌ക്കെതിരെ ഉമേഷ് 9.4 ഓവറില്‍ 67 റണ്‍സ് വഴങ്ങിയപ്പോള്‍ ഭുവനേശ്വര്‍ 10 ഓവറില്‍ 54ലും ഭുംറ 52ഉം റണ്‍സ് വഴങ്ങിയത് കോഹ്‌ലിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നു.

പാകിസ്ഥാനെതിരെ ജയിച്ചതിന്റെ ആലസ്യത്തില്‍ കളിച്ചതാണ് ലങ്കയ്‌‌ക്കെതിരെ തോല്‍‌വിക്ക് കാരണമായത്. എന്തുവിലകൊടുത്തും ജയം പിടിച്ചെടുക്കും എന്ന നിശ്ചയദാര്‍ഢ്യത്തോടെ വേണം നാളെ കോഹ്‌ലിയും സംഘവും ഗ്രൌണ്ടിലിറങ്ങാന്‍. എതിരാളി ദക്ഷിണാഫ്രിക്ക ആയതുകൊണ്ട് ചെറിയ പിഴവ് പോലും തിരിച്ചടിയുണ്ടാക്കുമെന്ന് താരങ്ങള്‍ മനസിലാക്കുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലൻഡിനെതിരെ ത്രസിപ്പിക്കുന്ന ജയം; ബംഗ്ലാദേശ് സെമിഫൈനലിലേക്ക് !