Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ട്വന്റി 20 ഫോര്‍മാറ്റില്‍ പുതിയ നായകനും പരിശീലകനും സാധ്യത

യുവതാരങ്ങളെ അണിനിരത്തി ഒരു പുത്തന്‍ ടീം രൂപപ്പെടുത്തുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്

വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ട്വന്റി 20 ഫോര്‍മാറ്റില്‍ പുതിയ നായകനും പരിശീലകനും സാധ്യത
, ഞായര്‍, 13 നവം‌ബര്‍ 2022 (07:27 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ അഴിച്ചുപണിയ്‌ക്കൊരുങ്ങി ഇന്ത്യ. ലോകകപ്പ് സെമി ഫൈനലിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ഫോര്‍മാറ്റില്‍ അടിയന്തര അഴിച്ചുപണികള്‍ വേണമെന്ന നിലപാടിലേക്ക് ബിസിസിഐ നേതൃത്വം എത്തിയിരിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റിലേക്ക് മാത്രം പുതിയ നായകനേയും പരിശീലകനേയും നിയോഗിക്കുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലുണ്ട്. 
 
യുവതാരങ്ങളെ അണിനിരത്തി ഒരു പുത്തന്‍ ടീം രൂപപ്പെടുത്തുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. സീനിയര്‍ താരങ്ങള്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് പതുക്കെ പിന്‍വലിയും. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും തെറിക്കാനാണ് സാധ്യത. രോഹിത്, കോലി, രാഹുല്‍ എന്നിവരോട് ആലോചിച്ച് തീരുമാനമെടുക്കാനാണ് ബിസിസിഐ നിര്‍ദേശിക്കുക. രവിചന്ദ്രന്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്ക്, മുഹമ്മദ് ഷമി, ബുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ഇനി ട്വന്റി 20 ഫോര്‍മാറ്റില്‍ അവസരം നല്‍കില്ല. 
 
ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ പുതിയൊരു ട്വന്റി 20 ടീം രൂപപ്പെടുത്താനാണ് സാധ്യത. ട്വന്റി 20 ഫോര്‍മാറ്റിന് മാത്രമായി പുതിയ പരിശീലകനെ നിയോഗിക്കും. ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍ എന്നിവരാണ് പരിഗണനയില്‍. അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ കളിക്കുമ്പോൾ ഇവർക്കാർക്കും ജോലിഭാരമില്ലേ, സീനിയർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗവാസ്കർ