മുതിര്‍ന്ന താരങ്ങള്‍ പുറത്ത്; ഇന്ത്യയിലെത്തുന്ന കിവികളെ നേരിടാന്‍ സൂപ്പര്‍ ടീമുമായി ഇന്ത്യ
മുതിര്‍ന്ന താരങ്ങള്‍ പുറത്ത്; ഇന്ത്യയിലെത്തുന്ന കിവികളെ നേരിടാന്‍ സൂപ്പര്‍ ടീമുമായി ഇന്ത്യ
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസർമാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവും പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കും ഷാർദുൽ താക്കൂറും ടീമിൽ തിരിച്ചെത്തി.
മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരെ വീണ്ടും ഒഴിവാക്കി. കെ.എൽ രാഹുലിനും ടീമിൽ ഇടം ലഭിച്ചില്ല.
ഈ മാസം 22 മുതല്‍ 29 വരെയാണ് ന്യൂസിലാന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര. പൂനയിൽ 25 ന് രണ്ടാം മത്സരവും 29ന് കാൺപൂരിൽ അവസാന ഏകദിനവും നടക്കും. മൂന്ന് ട്വന്റി-20 മത്സരങ്ങളും അടങ്ങിയതാണ് കിവികളുടെ ഇന്ത്യന്‍ പര്യടനം.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്ക്, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ, ഷാർദുൽ താക്കൂർ.